ഡോ. സാലിഹ് മുണ്ടോളിന്റെ ഓര്‍മ്മയില്‍ സ്മൃതി വനം
ഉദുമ: മാസങ്ങള്‍ക്ക് മുമ്പ് വിട പറഞ്ഞ ഉദുമയിലെ ജനകീയ ഡോക്ടര്‍ സാലിഹ് മുണ്ടോളിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ അദ്ദേഹം നട്ടുവളര്‍ത്തിയ മരങ്ങള്‍ക്ക് ഡോ. സാലിഹ് മുണ്ടോള്‍ സ്മൃതി വനം എന്ന് നാമകരണം ചെയ്തു. ജീവനാണ് മരം പരിസ്ഥിതി കൂട്ടായ്മ ഉദുമയാണ് പ്രകൃതിസംരക്ഷണത്തിന്റെ ഉപാസകന് ഉദുമയിലെ പഴയ മുണ്ടോള്‍ ക്ലിനിക്കിന് സമീപത്തെ വനത്തിന് സാലിഹ് ഡോക്ടറുടെ പേര് നല്‍കിയത്. കാസര്‍കോട് നിന്നും കാഞ്ഞങ്ങാട്ടെക്ക് സഞ്ചരിക്കുമ്പോള്‍ ഉദുമ ടൗണില്‍ റോഡ് സൈഡിലും റെയില്‍പാതയോരത്തും കാണുന്ന മരങ്ങളും ഔഷധചെടികളും അദ്ദേഹം നട്ടുപിടിപ്പിച്ചതാണ്. ജനങ്ങള്‍ക്ക് […]

ഉദുമ: മാസങ്ങള്‍ക്ക് മുമ്പ് വിട പറഞ്ഞ ഉദുമയിലെ ജനകീയ ഡോക്ടര്‍ സാലിഹ് മുണ്ടോളിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ അദ്ദേഹം നട്ടുവളര്‍ത്തിയ മരങ്ങള്‍ക്ക് ഡോ. സാലിഹ് മുണ്ടോള്‍ സ്മൃതി വനം എന്ന് നാമകരണം ചെയ്തു.
ജീവനാണ് മരം പരിസ്ഥിതി കൂട്ടായ്മ ഉദുമയാണ് പ്രകൃതിസംരക്ഷണത്തിന്റെ ഉപാസകന് ഉദുമയിലെ പഴയ മുണ്ടോള്‍ ക്ലിനിക്കിന് സമീപത്തെ വനത്തിന് സാലിഹ് ഡോക്ടറുടെ പേര് നല്‍കിയത്.
കാസര്‍കോട് നിന്നും കാഞ്ഞങ്ങാട്ടെക്ക് സഞ്ചരിക്കുമ്പോള്‍ ഉദുമ ടൗണില്‍ റോഡ് സൈഡിലും റെയില്‍പാതയോരത്തും കാണുന്ന മരങ്ങളും ഔഷധചെടികളും അദ്ദേഹം നട്ടുപിടിപ്പിച്ചതാണ്. ജനങ്ങള്‍ക്ക് തണലും ഓക്‌സിജനും കിട്ടാന്‍ വേണ്ടിയാണ് അദ്ദേഹം ശ്രമിച്ചത്. നിശബ്ദനായി നിന്നു കൊണ്ട് മനുഷ്യന്റെ കാവലാളായി നിന്ന വലിയ മനസിന്റെ ഉടമയായിരുന്ന ഭിഷഗ്വരന്റെ ഓര്‍മ്മ എന്നെന്നും നിലനിര്‍ത്താന്‍ വേണ്ടിയാണ് പ്രകൃതിസംരക്ഷകനായ ഡോ. സാലിഹ് മുണ്ടോളിന് ഉദുമയുടെ ചിരസ്മരണ ഒരുക്കിയത്.
സിഎച്ച് കുഞ്ഞമ്പു എംഎല്‍എ സ്മൃതി വനം നാമകരണം ഉദ്ഘാടനം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷത വഹിച്ചു.മോഹനന്‍ മാങ്ങാട് സ്വാഗതം പറഞ്ഞു. പ്രൊഫ. എംഎ റഹ്‌മാന്‍ അനുസ്മരണ പ്രഭാഷണം നടത്തി.ഡോ.
അബ്ദുല്‍ അഷ്‌റഫ്, പികെ മുകുന്ദന്‍, ഫറൂഖ് കാസ്മി, മുജീബ് മാങ്ങാട്, വേണു പള്ളം, ശ്രീജ പുരുഷോത്തമന്‍, രചന അബ്ബാസ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, ശരീഫ് എരോല്‍, വിജയരാജ് ഉദുമ, അനില്‍കുന്നുമ്മല്‍, അബ്ദുല്‍ റഹ്‌മാന്‍ പാക്യാര, പന്തല്‍ ബാലന്‍, റഹ്‌മത്തുള്ള പുതിയ നിരം, ബാബു കൊടക്കാട്, സുകുമാരന്‍ മേല്‍ബാര, സുനില്‍ ആടിയത്ത് എന്നിവര്‍ പ്രസംഗിച്ചു.