സ്മാര്‍ട് സിറ്റി പദ്ധതി നിര്‍വഹണം: തിരുവനന്തപുരത്തിന് 21ാം റാങ്ക്

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍വഹണത്തില്‍ ദേശീയതലത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന് 21-ാം റാങ്ക്. അതിവേഗം പദ്ധതി നിര്‍വഹണം നടത്തിയതിനെ തുടര്‍ന്നാണ് 90-ാം റാങ്കില്‍ നിന്ന് 21 ലേക്ക് ഉയര്‍ന്നത്. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി 1068.40 കേടി രൂപയുടെ പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തതില്‍ 1065.04 കോടി രൂപയുടെ പദ്ധതികള്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കി. 1135 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കോര്‍പ്പറേഷനും അനുവദിച്ചത്. പദ്ധതി പുരോഗതി വിലയിരുത്തുന്നതിന് കേന്ദ്ര മന്ത്രാലയം തയ്യാറാക്കിയ വെബ്‌പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യുന്ന […]

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ നിര്‍വഹണത്തില്‍ ദേശീയതലത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന് 21-ാം റാങ്ക്. അതിവേഗം പദ്ധതി നിര്‍വഹണം നടത്തിയതിനെ തുടര്‍ന്നാണ് 90-ാം റാങ്കില്‍ നിന്ന് 21 ലേക്ക് ഉയര്‍ന്നത്. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി 1068.40 കേടി രൂപയുടെ പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തതില്‍ 1065.04 കോടി രൂപയുടെ പദ്ധതികള്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കി. 1135 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കോര്‍പ്പറേഷനും അനുവദിച്ചത്.

പദ്ധതി പുരോഗതി വിലയിരുത്തുന്നതിന് കേന്ദ്ര മന്ത്രാലയം തയ്യാറാക്കിയ വെബ്‌പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്ക് നിര്‍ണയിക്കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായ പാളയം മാര്‍ക്കറ്റ് വികസനം, സ്മാര്‍ട്ട് റോഡുകള്‍, ചാല വെയര്‍ഹൗസിംഗ്, രാജാജിനഗര്‍ വികസനം തുടങ്ങിയ മെഗാ പദ്ധതികള്‍ 2022ല്‍ പൂര്‍ത്തിയാകും. മറ്റ് പദ്ധതികള്‍ 2021 ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാര്‍ട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡാണ് (എസ്.സി.ടി.എല്‍) പദ്ധതി നടപ്പാക്കുന്നത്.

Related Articles
Next Story
Share it