ചെറുകിട പ്രസുകളെ പൊല്യൂഷന്‍ പരിധിയില്‍ നിന്നൊഴിവാക്കണം- കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍

കാഞ്ഞങ്ങാട്: 5 എച്ച്.പിയില്‍ താഴെയുള്ള മോട്ടോറുകള്‍ ഉപയോഗിക്കുന്ന ചെറുകിട പ്രസുകളെ മലിനീകരണ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യകതയില്‍ നിന്നൊഴിവാക്കണമെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അച്ചടിയുടെ മുഖ്യ അസംസ്‌കൃത വസ്തുവായ കടലാസ് പുനരുപയോഗിക്കാവുന്നതും പ്രകൃതിക്ക് ഒരു ദോഷവും വരുത്താത്തതുമാണ്. ഉപയോഗിക്കുന്ന മെഷിനറികളും മലിനീകരണം ഉണ്ടാക്കാത്തതാണ്. ആയതിനാല്‍ അച്ചടിയെ ഗ്രീന്‍ കാറ്റഗറിയിലേക്ക് മാറ്റണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന സമ്മേളനം കെ.പി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം ഹസൈനാര്‍ ഉദ്ഘാടനം ചെയ്തു. കാലോചിതമായ […]

കാഞ്ഞങ്ങാട്: 5 എച്ച്.പിയില്‍ താഴെയുള്ള മോട്ടോറുകള്‍ ഉപയോഗിക്കുന്ന ചെറുകിട പ്രസുകളെ മലിനീകരണ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യകതയില്‍ നിന്നൊഴിവാക്കണമെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അച്ചടിയുടെ മുഖ്യ അസംസ്‌കൃത വസ്തുവായ കടലാസ് പുനരുപയോഗിക്കാവുന്നതും പ്രകൃതിക്ക് ഒരു ദോഷവും വരുത്താത്തതുമാണ്. ഉപയോഗിക്കുന്ന മെഷിനറികളും മലിനീകരണം ഉണ്ടാക്കാത്തതാണ്. ആയതിനാല്‍ അച്ചടിയെ ഗ്രീന്‍ കാറ്റഗറിയിലേക്ക് മാറ്റണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ നടന്ന സമ്മേളനം കെ.പി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം ഹസൈനാര്‍ ഉദ്ഘാടനം ചെയ്തു. കാലോചിതമായ മാറ്റങ്ങള്‍ അച്ചടി മേഖലയില്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് ടി.പി അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പ്രഭാകരന്‍ കാഞ്ഞങ്ങാട് പതാക ഉയര്‍ത്തി. ജില്ലാ നിരീക്ഷകനും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ടി.ടി. ഉമ്മര്‍ പ്രസുടമകളുടെ മക്കളില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. ജില്ലാ സെക്രട്ടറി റെജി മാത്യു റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ മൊയ്‌നുദ്ദീന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കൈത്താങ്ങ് പദ്ധതി റിപ്പോര്‍ട്ട് ചെയര്‍മാന്‍ സിബി കൊടിയംകുന്നേല്‍ അവതരിപ്പിച്ചു. പ്രിന്റേര്‍സ് ഡയറക്ടറിയുടെ പ്രകാശനം സംസ്ഥാന വൈസ് പ്രസിഡണ്ട് മുജീബ് അഹമ്മദ് നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് അജയകുമാര്‍ വി.ബി, പ്രഭാകരന്‍ കാഞ്ഞങ്ങാട്, നൗഫല്‍ കുമ്പടാജെ, മുന്‍ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സാലി, കാസര്‍കോട് മേഖല പ്രസിഡണ്ട് സുധീഷ് സി., കാസര്‍കോട് മേഖലാ സെക്രട്ടറി സിറാജുദ്ദീന്‍ മുജാഹിദ്, കാഞ്ഞങ്ങാട് മേഖലാ സെക്രട്ടറി ജിത്തു പനയാല്‍, രാമകൃഷ്ണന്‍ പാലക്കുന്ന്, ശശിധരന്‍ തൊട്ടിയില്‍, വേണുഗോപാല നീര്‍ച്ചാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാനും കെ.പി.എ. മുന്‍ പ്രസിഡണ്ടുമായ എന്‍. കേളു നമ്പ്യാര്‍ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി ഷംസീര്‍ അതിഞ്ഞാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it