എസ്.എം. അബ്ദുല്‍ റഹ്മാന്‍ തൊഴിലാളികളുടെ ഇഷ്ട തോഴന്‍

നമ്മളെ വിട്ടു പോയ കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയും എസ്.ടി.യു.നേതാവും കഴിഞ്ഞ അമ്പത് വര്‍ഷത്തോളമായി നഗരത്തിലെ ഓട്ടോ ഡ്രൈവറുമായി മാതൃകാ ജീവിതം നയിച്ച എസ്.എം.അബ്ദുല്‍ റഹ്മാന്‍ തൊഴിലാളികളുടെ ഇഷ്ടതോഴനായിരുന്നു. കാസര്‍കോട് നഗരത്തിലെ മോട്ടോര്‍ ആന്റ് എഞ്ചീനിയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) വിന്റെ സ്ഥാപക നേതാവാണ് എസ്.എം.അബ്ദുല്‍ റഹ്മാന്‍. ഓട്ടോറിക്ഷ കൗതുകമായിരുന്ന കാലഘട്ടത്തില്‍ ഓട്ടോ ഡ്രൈവറായി രംഗത്ത് വന്ന എസ്.എം.അന്ന് തന്നെ പ്രസിദ്ധനായിരുന്നു. കാസര്‍കോട് നഗരത്തിലെ അപൂര്‍വ്വം ഓട്ടോ ഡ്രൈവര്‍മാരില്‍ ഒന്നാമന്‍ അദ്ദേഹമായിരുന്നു. നഗരത്തിലെ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരെ എസ്.ടി.യുവിന്റെ പിന്നില്‍ […]

നമ്മളെ വിട്ടു പോയ കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയും എസ്.ടി.യു.നേതാവും കഴിഞ്ഞ അമ്പത് വര്‍ഷത്തോളമായി നഗരത്തിലെ ഓട്ടോ ഡ്രൈവറുമായി മാതൃകാ ജീവിതം നയിച്ച എസ്.എം.അബ്ദുല്‍ റഹ്മാന്‍ തൊഴിലാളികളുടെ ഇഷ്ടതോഴനായിരുന്നു.
കാസര്‍കോട് നഗരത്തിലെ മോട്ടോര്‍ ആന്റ് എഞ്ചീനിയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്.ടി.യു) വിന്റെ സ്ഥാപക നേതാവാണ് എസ്.എം.അബ്ദുല്‍ റഹ്മാന്‍.
ഓട്ടോറിക്ഷ കൗതുകമായിരുന്ന കാലഘട്ടത്തില്‍ ഓട്ടോ ഡ്രൈവറായി രംഗത്ത് വന്ന എസ്.എം.അന്ന് തന്നെ പ്രസിദ്ധനായിരുന്നു. കാസര്‍കോട് നഗരത്തിലെ അപൂര്‍വ്വം ഓട്ടോ ഡ്രൈവര്‍മാരില്‍ ഒന്നാമന്‍ അദ്ദേഹമായിരുന്നു.
നഗരത്തിലെ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരെ എസ്.ടി.യുവിന്റെ പിന്നില്‍ അണിനിരത്തുന്നതിലും അവരുടെ അവകാശ സംരക്ഷണ പോരാട്ടത്തിലും എസ്.എം. ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.
കാസര്‍കോട് നഗരത്തില്‍ കാലങ്ങളോളം മോട്ടോര്‍ തൊഴിലാളികള്‍ നബിദിനാഘോഷങ്ങളും മോട്ടോര്‍ റാലിയും നടത്തിയിരുന്നു. അതിന് നേതൃത്വം നല്‍കിയിരുന്നത് എസ്.എം. അബ്ദുല്‍ റഹ്മാനും ചൂരിയിലെ സി.എച്ച്.മഹ്മൂദുമായിരുന്നു. സയാമിസ് ഇരട്ടകളെപ്പോലെയാണ് ഇരുവരും ജീവിച്ചിരുന്നത്. എവിടെ എസ്.എം.ഉണ്ടോ അവിടെ സി.എച്ച്. ഉണ്ട്. ദീര്‍ഘകാലം കാസര്‍കോട് നഗരത്തിലെ മോട്ടോര്‍ തൊഴിലാളികള്‍ക്കിടെയിലെ കീരിടം വെക്കാത്ത രാജാക്കമാരായിരുന്നു ഇരുവരും. തൊഴിലാളികളെ പൊലീസോ, മോട്ടോര്‍ വാഹന അധികൃതരോ ദ്രോഹിച്ചാല്‍ ഇടപെടുന്ന കാര്യത്തില്‍ യാതൊരു വിധ മടിയും എസ്.എം കാണിച്ചിരുന്നില്ല. തൊഴിലാളി നേതാവ് എന്ന നിലയില്‍ അധികാരികളുടെ ഇടയില്‍ അദ്ദേഹത്തിന് നല്ല അടുപ്പവും സ്വാധീനവും ഉണ്ടായിരുന്നു. എസ്.ടി.യു.സംസ്ഥാന പ്രവര്‍ത്തക സമിതിമെമ്പര്‍, മോട്ടോര്‍ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്, ജില്ല പ്രസിഡണ്ട്, കാസര്‍കോട് ടൗണ്‍പ്രസിഡണ്ട്, എസ്.ടി.യു.ജില്ല സെക്രട്ടറിയേറ്റ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മരിക്കുന്നതിന് മണിക്കുറുകള്‍ക്ക് മുമ്പ് വരെ ജോലിയിലും സംഘടനാ പ്രവര്‍ത്തന രംഗത്തും സജീവമായുണ്ടായിരുന്ന എസ്.എം.അബ്ദുല്‍ റഹ്മാന്റെ പെട്ടെന്നുള്ള മരണം എല്ലാവരേയും ദു:ഖത്തിലാക്കി. രണ്ട് ദിവസം മുമ്പ് ഞാനും എസ്.എമ്മും എസ്.ടി.യു പരിപാടിയില്‍ ഒന്നിച്ച് പങ്കെടുത്തിരുന്നു. നല്ല ഉന്മേഷവാനായാണ് അദ്ദേഹം ചടങ്ങില്‍ നിറഞ്ഞ് നിന്നത്. നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് പരിപാടി നടക്കുമ്പോള്‍ ഗതാഗത നിയന്ത്രണത്തിന്റെ പ്രധാന ചുമതല
എസ്.എം അബ്ദുല്‍ റഹ്മാനാണ് നിര്‍വ്വഹിച്ചിരുന്നത്.
നാടിന്റെ പൊതുപ്രവര്‍ത്തന മേഖലയിലും തൊഴിലാളി ക്ഷേമ പ്രവര്‍ത്തനങ്ങളിലും ജോലിയിലും സജീവ പങ്കാളിത്തം വഹിച്ച് കൊണ്ടാണ് അബ്ദുല്‍ റഹ്മാന്‍ വിടപറഞ്ഞത്. കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തോളമുള്ള ആത്മബന്ധം ഞങ്ങള്‍ തമ്മിലുണ്ട്. എല്ലാ ഘട്ടത്തിലും വലിയ സ്‌നേഹം പകര്‍ന്നു തരികയും സ്‌നേഹ ബന്ധത്തിനും സുഹൃത് കൂട്ടായ്മക്കും പ്രാധാന്യം കല്‍പിക്കുകയും തൊഴിലാളികളുടെയും പാവങ്ങളുടെയും ഇഷ്ടതോഴനായി ജീവിതാവസാനം വരെ പ്രവര്‍ത്തിക്കുകയും ചെയ്ത എസ്.എം.അബ്ദുല്‍ റഹ്മാന് സര്‍വ്വശക്തനായ അല്ലാഹു സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ..
ആമീന്‍...

-എ.അബ്ദുല്‍ റഹ്മാന്‍

Related Articles
Next Story
Share it