ആദ്യദിനം തന്നെ ബഹളത്തില്‍ മുങ്ങി സഭ; കറുത്ത ഷര്‍ട്ട് ധരിച്ച് എം.എല്‍.എമാര്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവം നിയമസഭയില്‍ ഉയര്‍ത്തി ആദ്യ ദിനം തന്നെ പ്രതിഷേധിച്ച് പ്രതിപക്ഷം. ചോദ്യോത്തര വേള തുടങ്ങിയ ഉടന്‍ തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാഡുകളുമായി പ്രതിഷേധ സ്വരമുയര്‍ത്തി. ഇതോടെ സ്പീക്കര്‍ അല്‍പ്പസമയത്തേക്ക് സഭ നിര്‍ത്തിവെച്ചു. വീണ്ടും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. ബഹളം തുടര്‍ന്നതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ആദ്യ ദിവസം തന്നെ ശക്തമായ പ്രതിഷേധത്തിനാണ് സഭ സാക്ഷിയായത്. കറുത്ത ഷര്‍ട്ടും […]

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമിച്ച സംഭവം നിയമസഭയില്‍ ഉയര്‍ത്തി ആദ്യ ദിനം തന്നെ പ്രതിഷേധിച്ച് പ്രതിപക്ഷം. ചോദ്യോത്തര വേള തുടങ്ങിയ ഉടന്‍ തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാഡുകളുമായി പ്രതിഷേധ സ്വരമുയര്‍ത്തി. ഇതോടെ സ്പീക്കര്‍ അല്‍പ്പസമയത്തേക്ക് സഭ നിര്‍ത്തിവെച്ചു. വീണ്ടും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. ബഹളം തുടര്‍ന്നതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ആദ്യ ദിവസം തന്നെ ശക്തമായ പ്രതിഷേധത്തിനാണ് സഭ സാക്ഷിയായത്. കറുത്ത ഷര്‍ട്ടും മാസ്‌ക്കും ധരിച്ചാണ് യുവ എം.എല്‍.എമാരുടെ സംഘം സഭയിലെത്തിയത്. നടുക്കളത്തിലും സ്പീക്കര്‍ക്ക് മുന്നിലും പ്രതിപക്ഷ സംഘം പ്ലക്കര്‍ഡുകയര്‍ത്തി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ ടി. സിദ്ദിഖ് എം.എല്‍.എ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. ബഹളവും പ്രതിഷേധവും തുടര്‍ന്നതോടെ ചോദ്യോത്തര വേള തടസ്സപ്പെട്ടു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും റദ്ദാക്കി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയവും പരിഗണിച്ചില്ല. സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചതോടെ സഭക്ക് പുറത്ത് പ്രതിഷേധിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു.
അസാധാരണമായ രീതിയില്‍ ഇന്ന് നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടായി. മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും ഓഫീസുകളില്‍ വിലക്ക് ഏര്‍പ്പെടുത്തി. മീഡിയ റൂമില്‍ മാത്രമായിരുന്നു മാധ്യമങ്ങള്‍ക്ക് പ്രവേശനം.