തിക്കോടിയിലെ കൊലവിളി മുദ്രാവാക്യം ; സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: തിക്കോടിയിൽ കൊലവിളി മുദ്രാവാക്യം വിളിച്ചവർക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കോൺഗ്രസ്‌ തിക്കോടി മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനും പരാതി നൽകിയിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും പരാതി നൽകിയിരുന്നു. ഐപിസി സെക്ഷൻ 143 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്.ഐ.ആറിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല.

കോഴിക്കോട്: തിക്കോടിയിൽ കൊലവിളി മുദ്രാവാക്യം വിളിച്ചവർക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. സിപിഐഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കോൺഗ്രസ്‌ തിക്കോടി മണ്ഡലം പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിനും പരാതി നൽകിയിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും പരാതി നൽകിയിരുന്നു. ഐപിസി സെക്ഷൻ 143 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എഫ്.ഐ.ആറിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ല.

Related Articles
Next Story
Share it