സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 34,720 രൂപ

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച 120 രൂപ കുറഞ്ഞ് പവന് 34,720 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,340 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 120 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് അത്രതന്നെ വില കുറഞ്ഞത്. ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്നു പവന്റെ വില. പിന്നീട് തുടര്‍ച്ചയായി ദിവസങ്ങളില്‍ വില ഉയരുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ 42000 കടന്ന് റെക്കോര്‍ഡ് സൃഷ്ടിച്ച ശേഷമാണ് സ്വര്‍ണവില കുറഞ്ഞുകൊണ്ടിരുന്നത്.

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ചൊവ്വാഴ്ച 120 രൂപ കുറഞ്ഞ് പവന് 34,720 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4,340 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിങ്കളാഴ്ച പവന് 120 രൂപ ഉയര്‍ന്ന ശേഷമാണ് ഇന്ന് അത്രതന്നെ വില കുറഞ്ഞത്. ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്നു പവന്റെ വില. പിന്നീട് തുടര്‍ച്ചയായി ദിവസങ്ങളില്‍ വില ഉയരുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ 42000 കടന്ന് റെക്കോര്‍ഡ് സൃഷ്ടിച്ച ശേഷമാണ് സ്വര്‍ണവില കുറഞ്ഞുകൊണ്ടിരുന്നത്.

Related Articles
Next Story
Share it