ഐ.എസ്.എല്ലിലും കോവിഡ് ഭീഷണി; ഇന്ന് നടക്കാനിരുന്ന എടികെ-ഒഡീഷ മത്സരം മാറ്റിവെച്ചു
പനാജി: കോവിഡ് ഭീഷണിയെ തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശനിയാഴ്ച 7.30ന് നടക്കാനിരുന്ന എടികെ മോഹന്‍ ബഗാന്‍-ഒഡീഷ എഫ്സി മത്സരം മാറ്റിവെച്ചു. എടികെ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മത്സരം മാറ്റി വെക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഈ മത്സരം പിന്നീട് നടത്തുമെന്ന് ഐഎസ്എല്‍ അധികൃതര്‍ അറിയിച്ചു. പോസിറ്റീവ് ആയ താരത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ പേരു പുറത്തുവിട്ടിട്ടില്ല. മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റു താരങ്ങളുടെയും ഒഫീഷ്യല്‍സിന്റെയും ഫലം നെഗറ്റീവ് ആണ്. നിലവില്‍ കോവിഡ് […]

പനാജി: കോവിഡ് ഭീഷണിയെ തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശനിയാഴ്ച 7.30ന് നടക്കാനിരുന്ന എടികെ മോഹന്‍ ബഗാന്‍-ഒഡീഷ എഫ്സി മത്സരം മാറ്റിവെച്ചു. എടികെ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മത്സരം മാറ്റി വെക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഈ മത്സരം പിന്നീട് നടത്തുമെന്ന് ഐഎസ്എല്‍ അധികൃതര്‍ അറിയിച്ചു.
പോസിറ്റീവ് ആയ താരത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. താരത്തിന്റെ പേരു പുറത്തുവിട്ടിട്ടില്ല. മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റു താരങ്ങളുടെയും ഒഫീഷ്യല്‍സിന്റെയും ഫലം നെഗറ്റീവ് ആണ്. നിലവില്‍ കോവിഡ് മാനദണ്ഡങ്ങളോടെ കാണികളെ പ്രവേശിപ്പിക്കാതെയാണ് ഐ.എസ്.എല്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നത്. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
അതേസമയം ഇന്നത്തെ ഗോവ-ചെന്നൈയിന്‍ എഫ്സി രണ്ടാം മത്സരം നേരത്തെ നിശ്ചയിച്ച പോലെ നടക്കും. ഐഎസ്എല്ലിന് പിന്നാലെ ആരംഭിച്ച ഐ ലീഗ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മൂന്ന് ആഴ്ച നിര്‍ത്തിവച്ചിരിക്കുകയാണ്.