എസ്.കെ.എസ്.എസ്.എഫ് ആയിരം വീടുകളില്‍ തണ്ണീര്‍ കുടം സ്ഥാപിക്കും

കാസര്‍കോട്: ജലദാനം മഹാദാനം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖല വിഖായ സമിതി സംഘടിപ്പിക്കുന്ന ജലസംരക്ഷണ കാമ്പയിന്റെ ഭാഗമായി കടുത്ത വേനലില്‍ പക്ഷികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് കാസര്‍കോട് മേഖലയില്‍ ആയിരം പ്രവര്‍ത്തകരുടെ, വീടുകളിലും കവലകളിലും തണ്ണീര്‍ കുടം സ്ഥാപിക്കും. പരിപാടിയുടെ മേഖലാതല ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ നിര്‍വ്വഹിച്ചു, പ്രസിഡണ്ട് ശിഹാബ് അണങ്കൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിഖായ കമ്മിറ്റി അംഗം ഹക്കിം അറന്തോട് സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ മുശാവറ അംഗം ബഷീര്‍ […]

കാസര്‍കോട്: ജലദാനം മഹാദാനം എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് മേഖല വിഖായ സമിതി സംഘടിപ്പിക്കുന്ന ജലസംരക്ഷണ കാമ്പയിന്റെ ഭാഗമായി കടുത്ത വേനലില്‍ പക്ഷികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് കാസര്‍കോട് മേഖലയില്‍ ആയിരം പ്രവര്‍ത്തകരുടെ, വീടുകളിലും കവലകളിലും തണ്ണീര്‍ കുടം സ്ഥാപിക്കും. പരിപാടിയുടെ മേഖലാതല ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ നിര്‍വ്വഹിച്ചു, പ്രസിഡണ്ട് ശിഹാബ് അണങ്കൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിഖായ കമ്മിറ്റി അംഗം ഹക്കിം അറന്തോട് സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ മുശാവറ അംഗം ബഷീര്‍ ദാരിമി തളങ്കര, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, സെക്രട്ടറിയേറ്റ് അംഗം ലത്തീഫ് കൊല്ലമ്പാടി, കബീര്‍ ടിപ്പു നഗര്‍, ഷെബീബ് അണങ്കൂര്‍, അഹ്റാസ് അണങ്കൂര്‍, ഷബീര്‍ കണ്ടത്തില്‍, താജുദ്ദീന്‍ അറന്തോട്, സമദ് മൗലവി, സജീര്‍ ബെദിര സംബന്ധിച്ചു.

Related Articles
Next Story
Share it