അസ്ഥിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു: എസ്.കെ.എസ്.എസ്.എഫ് വിഖായ ബ്ലൂ സ്‌ക്വയര്‍ തീര്‍ത്തു

കാസര്‍കോട്: അസ്ഥിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ വിഖായ സമിതി പുതിയ ബസ്റ്റാന്റിനടുത്ത് ഒപ്പ് മരച്ചുവട്ടില്‍ ബ്ലൂ സ്‌ക്വയര്‍ തീര്‍ത്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏറ്റവും അനിവാര്യമായ മുദ്രാവാക്യമാണ് എസ്.കെ.എസ്.എസ്.എഫ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഖായ ജില്ലാ ചെയര്‍മാന്‍ മൊയ്തു മൗലവി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. സംസ്ഥന വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡണ്ട് സുഹൈര്‍ […]

കാസര്‍കോട്: അസ്ഥിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ വിഖായ സമിതി പുതിയ ബസ്റ്റാന്റിനടുത്ത് ഒപ്പ് മരച്ചുവട്ടില്‍ ബ്ലൂ സ്‌ക്വയര്‍ തീര്‍ത്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഏറ്റവും അനിവാര്യമായ മുദ്രാവാക്യമാണ് എസ്.കെ.എസ്.എസ്.എഫ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിഖായ ജില്ലാ ചെയര്‍മാന്‍ മൊയ്തു മൗലവി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. സംസ്ഥന വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട് ഭരണ ഘടനയുടെ ആമുഖം വായിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി പ്രഭാഷണം നടത്തി. സംസ്ഥാന കണ്‍വീനര്‍ ഇബ്രാഹിം അസ്ഹരി, ഖലീല്‍ ദാരിമി ബെളിഞ്ചം, മൂസ നിസാമി, ഇര്‍ഷാദ് ഹുദവി ബെദിര, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, അസീസ് പാട്‌ലട്ക്ക, അന്‍വര്‍ തുപ്പക്കല്‍, ലത്തീഫ് തൈകടപ്പുറം, നിസാര്‍ മച്ചംപാടി സംബന്ധിച്ചു.

Related Articles
Next Story
Share it