എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് കാരവന്‍ ഇന്ന് തുടങ്ങും

മഞ്ചേശ്വരം: എസ്.കെ.എസ്.എസ്.എഫ് മുഴുവന്‍ ശാഖകളിലും നടത്തുന്ന 'തരംഗം യൂണിറ്റ് കാരവന്‍' ഇന്ന് വൈകിട്ട് നാല് മണിക്ക് മഞ്ചേശ്വരം മേഖലയിലെ ഹൊസബെട്ടു കടപ്പുറത്ത് തുടക്കമാവും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും.സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, ട്രഷറര്‍ ഫഖ്റുദ്ദീന്‍ തങ്ങള്‍, വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ അടക്കമുള്ള സംസ്ഥാന ഭാരവാഹികള്‍ സംബന്ധിക്കും.മഞ്ചേശ്വരം, ഉപ്പള, മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട ഗാസിനഗര്‍, തലക്കള, മീയപ്പദവ്, തലക്കി, ബാക്രബയല്‍, പാത്തൂര്‍, കജ, ആനക്കല്ല്, […]

മഞ്ചേശ്വരം: എസ്.കെ.എസ്.എസ്.എഫ് മുഴുവന്‍ ശാഖകളിലും നടത്തുന്ന 'തരംഗം യൂണിറ്റ് കാരവന്‍' ഇന്ന് വൈകിട്ട് നാല് മണിക്ക് മഞ്ചേശ്വരം മേഖലയിലെ ഹൊസബെട്ടു കടപ്പുറത്ത് തുടക്കമാവും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, ട്രഷറര്‍ ഫഖ്റുദ്ദീന്‍ തങ്ങള്‍, വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ അടക്കമുള്ള സംസ്ഥാന ഭാരവാഹികള്‍ സംബന്ധിക്കും.
മഞ്ചേശ്വരം, ഉപ്പള, മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട ഗാസിനഗര്‍, തലക്കള, മീയപ്പദവ്, തലക്കി, ബാക്രബയല്‍, പാത്തൂര്‍, കജ, ആനക്കല്ല്, മജീര്‍പ്പള്ള, മച്ചമ്പാടി, പാവൂര്‍, കെതുമ്പാടി, ബായാര്‍, കൊക്കച്ചാല്‍ ശാഖ, ചേവാര്‍, കെക്കാച്ചാല്‍, പെരിങ്കടി, മണ്ണംകുഴി, ബേക്കൂര്‍, സത്യടുക്ക, ബാളിയൂര്‍, ചോരാല്‍, പയ്യക്കി, മേര്‍ക്കള, ഷിറിയ, അടുക്കത്ത്ബയല്‍, ഉപ്പള ടൗണ്‍, അടുക്കം, എ.കെ.എം ഖാജ, യൂണിറ്റുകളില്‍ പര്യടനം നടത്തും. ജില്ലയിലെ മുഴുവന്‍ യൂണിറ്റുകളിലും ജനുവരി 10ന് മുമ്പ് പര്യടനം പൂര്‍ത്തിയാക്കും. പരിപാടിയുടെ അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി ഹൊസങ്കടി സമസ്ത ആസ്ഥാന മന്ദിരത്ത് കണ്‍വെന്‍ഷന്‍ ചേര്‍ന്നു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കജ മുഹമ്മദ് ഫൈസി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

Related Articles
Next Story
Share it