എസ്.കെ.എസ്.എസ്.എഫ് തരംഗം എജ്യുകെയര്‍ ഫണ്ട് ശേഖരണ യാത്ര നടത്തി

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് നടത്തിയ തരംഗം -യൂണിറ്റ് കാരവനിന്റെ ഭാഗമായി ശാഖകള്‍ കേന്ദ്രീകരിച്ച് സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനായി സമാഹരിച്ച എജ്യുകെയര്‍ ഫണ്ട് സ്വീകരിക്കുന്നതിനായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഫണ്ട് ശേഖരണ യാത്ര സംഘടിപ്പിച്ചു.ഉപ്പള മേഖലയിലെ ചേവാറില്‍ നടന്ന സംഗമം പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ഉപ്പള മേഖലാ പ്രസിഡണ്ട് ഫൈസല്‍ ദാരിമി […]

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് നടത്തിയ തരംഗം -യൂണിറ്റ് കാരവനിന്റെ ഭാഗമായി ശാഖകള്‍ കേന്ദ്രീകരിച്ച് സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനായി സമാഹരിച്ച എജ്യുകെയര്‍ ഫണ്ട് സ്വീകരിക്കുന്നതിനായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഫണ്ട് ശേഖരണ യാത്ര സംഘടിപ്പിച്ചു.
ഉപ്പള മേഖലയിലെ ചേവാറില്‍ നടന്ന സംഗമം പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി അധ്യക്ഷത വഹിച്ചു. ഉപ്പള മേഖലാ പ്രസിഡണ്ട് ഫൈസല്‍ ദാരിമി ഉപ്പള സ്വാഗതം പറഞ്ഞു.
കജ മുഹമ്മദ് ഫൈസി, ഫാറൂഖ് ഫൈസി മലപ്പുറം പി.എച്ച് അസ്ഹരി, സിദ്ദഖ് ഫൈസി, മൊയ്തു ഹാജി, പോക്കര്‍ ചേവാര്‍, അബ്ദുല്ല കോയ, അഷ്‌റഫ് ചേവാര്‍, മുഹമ്മദ് മഞ്ചേരി പ്രസംഗിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, സുബൈര്‍ ദാരിമി പടന്ന, യൂനുസ് ഫൈസി കാക്കടവ്, സാലൂദ് നിസാമി, സുബൈര്‍ നിസാമി, അന്‍വര്‍ ഹുദവി, സുബൈര്‍ ഹുദവി, അബ്ദുല്ല മൗലവി, ബാസിത് തായല്‍, അര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍, അജാസ് കുന്നില്‍, മഹ്മൂദ് ദേളി, അബ്ദുല്ല യമാനി, ഷരീഫ് മാസ്റ്റര്‍ ബാവ നഗര്‍, സയ്യിദ് യാസീന്‍ തങ്ങള്‍, ഹാഷിം ഓരിമുക്ക്, സഈദ് വലിയ പറമ്പ സംബന്ധിച്ചു.

Related Articles
Next Story
Share it