എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റയാത്ര 10ന് ജില്ലയില്‍

കാസര്‍കോട്: അസ്ഥിത്വം, അവകാശം, യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ഡിസംബര്‍ 30-ന് തിരുവനന്തപുരം വള്ളക്കടവ് നിന്നാരംഭിച്ച് ജനുവരി 11ന് പുത്തൂരില്‍ അവസാനിക്കുന്ന സംസ്ഥാന പ്രസിഡണ്ട് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റയാത്ര 10-ന് ജില്ലയിലെത്തുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യാത്രയ്ക്ക് തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, ചെര്‍ക്കള, ഉപ്പള എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. ജനാധിപത്യവും മതേതര മൂല്യങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കാന്‍ മതേതര ജനാധിപത്യ വിശ്വാസികളുടെയും പിന്നാക്ക മതവിഭാഗങ്ങളുടെയും കൂട്ടായ്മ വളര്‍ന്നു […]

കാസര്‍കോട്: അസ്ഥിത്വം, അവകാശം, യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് ഡിസംബര്‍ 30-ന് തിരുവനന്തപുരം വള്ളക്കടവ് നിന്നാരംഭിച്ച് ജനുവരി 11ന് പുത്തൂരില്‍ അവസാനിക്കുന്ന സംസ്ഥാന പ്രസിഡണ്ട് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റയാത്ര 10-ന് ജില്ലയിലെത്തുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യാത്രയ്ക്ക് തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, ചെര്‍ക്കള, ഉപ്പള എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.

ജനാധിപത്യവും മതേതര മൂല്യങ്ങളും ഭരണഘടനാപരമായ അവകാശങ്ങളും സംരക്ഷിക്കാന്‍ മതേതര ജനാധിപത്യ വിശ്വാസികളുടെയും പിന്നാക്ക മതവിഭാഗങ്ങളുടെയും കൂട്ടായ്മ വളര്‍ന്നു വരേണ്ടത് അത്യാവശ്യമാണ്. പിന്നാക്കക്കാര്‍ക്ക് നാമമാത്രമായ അവകാശങ്ങള്‍ മാത്രം നല്‍കിയെന്ന് വരുത്തി ഭരണതലത്തിലും ഉദ്യോഗതലത്തിലും സവര്‍ണലോബികള്‍ പിടിമുറുക്കി ന്യൂനപക്ഷാവകാശങ്ങള്‍ അട്ടിമറിക്കാനാണ് കൂട്ടുനിര്‍ക്കുന്നത്. സംവരണം ഭരണഘടനാപരമായ അവകാശമാണ്. 35 വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ നേടിയെടുത്ത അവകാശത്തെ സാമ്പത്തിക വേര്‍തിരിവിലൂടെ അട്ടിമറിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്.

രാജ്യത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളേണ്ട സമയാണിത്. ദലിതര്‍ക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലടക്കം സംവരണമുള്ളതിനാല്‍ അവര്‍ക്ക് പാര്‍ലമെന്റിലടക്കം പ്രാതിനിധ്യമുണ്ട്. എന്നാല്‍ മുസ്ലിംകള്‍ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളില്‍ വരെ അവര്‍ക്ക് എം.പിമാര്‍ വിരളമാണ്.

പൗരത്വം മനുഷ്യന്റെ അസ്ഥിത്വമാണ്. എന്‍.ആര്‍.സിക്കെതിരെയുള്ള സമരം മുതല്‍ കര്‍ഷകസമരം വരെയുള്ള അവകാശ പോരാട്ടങ്ങളെ അടിച്ചമര്‍ത്താനാണ് ഭരണകൂടം ഇക്കാലം വരെ ശ്രമിച്ചിട്ടുള്ളത്. ചെറുത്ത്നില്‍പ്പിന്റെയും പോരാട്ടത്തിന്റെയും പാതയില്‍ അതിജീവനത്തിന്റെ അസ്ഥിത്വം കണ്ടെത്തിയവരെ ഇത്തരത്തില്‍ വേര്‍തിരിക്കുന്നത് ജനാധിപത്യ രാജ്യത്ത് അന്യായമാണ്. ജനിച്ച മണ്ണില്‍ ജീവിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും സമരം ചെയ്യേണ്ടി വരുന്നത് തന്നെ പോരാട്ടത്തിലൂടെ നേടിയെടുത്ത ജനാധിപത്യത്തിന്റെ തകര്‍ച്ചയുടെ സൂചനയാണ്. അതൊരിക്കലും അനുവദിച്ചുകൂടാവുതല്ല. ഇത്തരമൊരു സാഹചര്യത്തിലാണ് എസ്.കെ.എസ്.എസ്.എഫ് കാമ്പയിന്‍ ഏറ്റെടുത്തത്.

10ന് ഉച്ചക്ക് രണ്ട് മണിക്ക് തൃക്കരിപ്പൂര്‍ ഇളമ്പച്ചിയിലെ ഫായിക്ക ഓഡിറ്റോറിയത്തിലെ സത്താര്‍ മൗലവി നഗറിലാണ് ജില്ലയിലെ ആദ്യ സ്വീകരണ പരിപാടി. അബ്ദുല്‍റഹ്‌മാന്‍ കല്ലായി ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തിലെ മെട്രോ മുഹമ്മദ് ഹാജി നഗറില്‍ വൈകിട്ട് 4.30-ന് സമസ്ത ജില്ലാ ജന. സെക്രട്ടറി ഇ.കെ മഹ്‌മൂദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. 6.30-ന് കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ സി.എം ഉസ്താദ് നഗറില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖ അഹ്‌മദ് മൗലവി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചെര്‍ക്കളയിലെത്തുന്ന മുന്നേറ്റ യാത്രക്ക് ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം ഓഡിറ്റോറിയത്തിലെ സി. അഹ്‌മദ് മുസ്ലിയാര്‍ നഗറില്‍ സ്വീകരണം നല്‍കും. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 11-ന് രാവിലെ ഒമ്പതിന് ഉപ്പള മെട്രോ പ്ലാസ ഓഡിറ്റോറിയത്തിലെ എം.എം ഖാസിം മുസ്ലിയാര്‍ നഗറില്‍ സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് യു.എം. അബ്ദുല്‍റഹ്‌മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും.

വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ. മുഷ്താഖ് ദാരിമി, ഹാരിസ് റഹ്‌മാനി പള്ളിക്കര, ഇര്‍ഷാദ് ഹുദവി ബെദിര, മൊയ്തു മൗലവി ചെര്‍ക്കള, സി.പി. മൊയ്തു മൗലവി ചെര്‍ക്കള സംബന്ധിച്ചു.

Related Articles
Next Story
Share it