എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക പ്രൗഢമായി

സീതാംഗോളി: എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ സീതാംഗോളിയില്‍ നടന്ന മനുഷ്യജാലിക പ്രൗഢമായി.മുഗു റോഡില്‍ നിന്നാരംഭിച്ച റാലിക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ഭാരവാഹികളായ സുബൈര്‍ ഖാസിമി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, യൂനുസ് ഫൈസി, മുഹമ്മദ് ഫൈസി, സുഹൈര്‍ അസ്ഹരി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഇര്‍ഷാദ് ഹുദവി ബെദിര, കബീര്‍ ഫൈസി പെരിങ്കടി, സയ്യിദ് ഹംദുല്ല തങ്ങള്‍, യൂസുഫ് ഹാജി, ഇല്യാസ് ഹുദവി, അബ്ദുല്‍ ഖാദര്‍ ഹാജി കണ്ടത്തില്‍, ബഷീര്‍ മുക്കാരിക്കണ്ടം, റാസിഖ് […]

സീതാംഗോളി: എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ സീതാംഗോളിയില്‍ നടന്ന മനുഷ്യജാലിക പ്രൗഢമായി.
മുഗു റോഡില്‍ നിന്നാരംഭിച്ച റാലിക്ക് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ഭാരവാഹികളായ സുബൈര്‍ ഖാസിമി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, യൂനുസ് ഫൈസി, മുഹമ്മദ് ഫൈസി, സുഹൈര്‍ അസ്ഹരി, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, ഇര്‍ഷാദ് ഹുദവി ബെദിര, കബീര്‍ ഫൈസി പെരിങ്കടി, സയ്യിദ് ഹംദുല്ല തങ്ങള്‍, യൂസുഫ് ഹാജി, ഇല്യാസ് ഹുദവി, അബ്ദുല്‍ ഖാദര്‍ ഹാജി കണ്ടത്തില്‍, ബഷീര്‍ മുക്കാരിക്കണ്ടം, റാസിഖ് ഹുദവി, ഖാസിം ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദേശഭക്തി വിളിച്ചോതുന്ന മുദ്രഗീതങ്ങള്‍ റാലിക്ക് മാറ്റുകൂട്ടി. പൊതുസമ്മേളനം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.
സുബൈര്‍ ഖാസിമി പടന്ന അധ്യക്ഷത വഹിച്ചു. ഫാറൂഖ് ദാരിമി സ്വാഗതം പറഞ്ഞു. നാസര്‍ മാസ്റ്റര്‍ കരുളായി പ്രമേയ പ്രഭാഷണം നടത്തി. താജുദ്ദീന്‍ ദാരിമി പടന്ന, അബ്ബാസ് ഫൈസി പുത്തിഗെ, സിദ്ധീഖ് നദ്വി ചേരൂര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
ചെങ്കള അബ്ദുല്ല ഫൈസി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, സയ്യിദ് ഹാദി തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ഷറഫുദ്ധീന്‍ തങ്ങള്‍, പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, അബ്ദുല്‍ മജീദ് ദാരിമി, ഫള്‌ലുര്‍റഹ്‌മാന്‍ ദാരിമി, ഇബ്രാഹിം മുണ്ട്യത്തടുക്ക, മാഹിന്‍ കേളോട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it