എസ്.കെ.എസ്.എസ്.എഫ്. മീലാദ് കാമ്പയിന്‍ തുടങ്ങി

കാസര്‍കോട്: മീലാദ് കാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ജില്ലാതല ഉദ്ഘാടനം ചട്ടഞ്ചാല്‍ എം.ഐ.സിയില്‍ സമസ്ത വൈസ് പ്രസിഡണ്ട് യു.എം. അബ്ദുല്‍റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഫൈസി കൊടുവള്ളി പ്രാര്‍ത്ഥന നടത്തി. അഷ്‌റഫ് റഹ്മാനി ചൗക്കി പ്രമേയ പ്രഭാഷണം നടത്തി. വി.കെ. മുശ്താഖ്ദാരിമി സ്വാഗതം പറഞ്ഞു. സര്‍ഗലയ സംസ്ഥാന ചെയര്‍മാന്‍ മൂസ നിസാമി പ്രസംഗിച്ചു. ലത്തീഫ് കൊല്ലമ്പാടി നന്ദി പറഞ്ഞു. മീലാദ് പ്രഭാഷണങ്ങള്‍, മന്‍ഖൂസ് […]

കാസര്‍കോട്: മീലാദ് കാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ജില്ലാതല ഉദ്ഘാടനം ചട്ടഞ്ചാല്‍ എം.ഐ.സിയില്‍ സമസ്ത വൈസ് പ്രസിഡണ്ട് യു.എം. അബ്ദുല്‍റഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷത വഹിച്ചു.
മുഹമ്മദ് ഫൈസി കൊടുവള്ളി പ്രാര്‍ത്ഥന നടത്തി. അഷ്‌റഫ് റഹ്മാനി ചൗക്കി പ്രമേയ പ്രഭാഷണം നടത്തി. വി.കെ. മുശ്താഖ്ദാരിമി സ്വാഗതം പറഞ്ഞു. സര്‍ഗലയ സംസ്ഥാന ചെയര്‍മാന്‍ മൂസ നിസാമി പ്രസംഗിച്ചു. ലത്തീഫ് കൊല്ലമ്പാടി നന്ദി പറഞ്ഞു. മീലാദ് പ്രഭാഷണങ്ങള്‍, മന്‍ഖൂസ് മൗലീദ് പഠനം, നബിദിനാഘോഷം വിമര്‍ശനങ്ങള്‍ക്ക് മറുപടി, മൗലീദ് ജല്‍സ, ഓരോ വീട്ടിലും മൗലീദ് സദസ്സ്, ഇബാദ് ജില്ലാ സമിതിയുടെ ഇലല്‍ മന്ദൂബ്, ക്വിസ്സ് മത്സരങ്ങള്‍ തുടങ്ങിയവ നടക്കും.

Related Articles
Next Story
Share it