എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക സീതാംഗോളിയില്‍

തൃക്കരിപ്പൂര്‍: വിവിധ മത വിശ്വാസികള്‍ തോളോട് തോള്‍ ചേര്‍ന്ന് സൗഹൃദത്തിലും സന്തോഷത്തിലും കഴിയുന്ന കേരള സംസ്ഥാനത്ത് തീവ്രതയും ഭീകരവാദവും കൊണ്ട് വരാന്‍ ശ്രമിക്കുന്ന മുസ്‌ലിം നാമധാരികളുള്‍പ്പെടെയുള്ള ഏതു മതത്തിന്റെ പേരിലുള്ളവരായാലും അതെല്ലാം നാടിന് ആപത്താണെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയിടുന്നതില്‍ എസ്.കെ.എസ്.എസ്.എഫ് വഹിച്ച പങ്ക് വളരെ വിലപ്പെട്ടതാണന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.2024 ജനുവരി 26ന് കുമ്പള സീതാംഗോളിയില്‍ നടക്കുന്ന മനുഷ്യ ജാലികയുടെ പ്രഖ്യാപനം തൃക്കരിപ്പൂര്‍ മേഖലയിലെ മാവില കടപ്പുറത്ത് നടത്തി […]

തൃക്കരിപ്പൂര്‍: വിവിധ മത വിശ്വാസികള്‍ തോളോട് തോള്‍ ചേര്‍ന്ന് സൗഹൃദത്തിലും സന്തോഷത്തിലും കഴിയുന്ന കേരള സംസ്ഥാനത്ത് തീവ്രതയും ഭീകരവാദവും കൊണ്ട് വരാന്‍ ശ്രമിക്കുന്ന മുസ്‌ലിം നാമധാരികളുള്‍പ്പെടെയുള്ള ഏതു മതത്തിന്റെ പേരിലുള്ളവരായാലും അതെല്ലാം നാടിന് ആപത്താണെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളെ തടയിടുന്നതില്‍ എസ്.കെ.എസ്.എസ്.എഫ് വഹിച്ച പങ്ക് വളരെ വിലപ്പെട്ടതാണന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
2024 ജനുവരി 26ന് കുമ്പള സീതാംഗോളിയില്‍ നടക്കുന്ന മനുഷ്യ ജാലികയുടെ പ്രഖ്യാപനം തൃക്കരിപ്പൂര്‍ മേഖലയിലെ മാവില കടപ്പുറത്ത് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷതവഹിച്ചു. ജില്ലാ ആക്ടിംഗ് സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാദിഖ് മൗലവി ഓട്ടപ്പടവ്, തൃക്കരിപ്പൂര്‍ മേഖല പ്രസിഡണ്ട് ഹാഷിം യു.കെ പടന്ന, ജനറല്‍ സെക്രട്ടറി സഈദ് വലിയപറമ്പ്, സഈദ് ദാരിമി പടന്ന, നാസര്‍ മാവിലാടം, ഹാരിസ് ഹസനി സംബന്ധിച്ചു.

Related Articles
Next Story
Share it