എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക തീര്‍ത്തു

ചീമേനി: വര്‍ഗീയ തീവ്രവാദ ശക്തികളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും മതേതരത്വം ജനങ്ങളെ രണ്ടായി കാണാന്‍ അനുവദിക്കുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. ചീമേനിയില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷതവഹിച്ചു. സമസ്ത ജില്ല ജനറല്‍ സെക്രട്ടറി മഹ്‌മൂദ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. വി.കെ.മുശ്താഖ് ദാരിമി സ്വാഗതം പറഞ്ഞു. ഷൗക്കത്തലി വെള്ളമുണ്ട പ്രമേയ പ്രഭാഷണം നടത്തി. എം.എല്‍.എമാരായ എം. രാജഗോപാല്‍, […]

ചീമേനി: വര്‍ഗീയ തീവ്രവാദ ശക്തികളാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും മതേതരത്വം ജനങ്ങളെ രണ്ടായി കാണാന്‍ അനുവദിക്കുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. ചീമേനിയില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മനുഷ്യജാലിക ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷതവഹിച്ചു. സമസ്ത ജില്ല ജനറല്‍ സെക്രട്ടറി മഹ്‌മൂദ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. വി.കെ.മുശ്താഖ് ദാരിമി സ്വാഗതം പറഞ്ഞു. ഷൗക്കത്തലി വെള്ളമുണ്ട പ്രമേയ പ്രഭാഷണം നടത്തി. എം.എല്‍.എമാരായ എം. രാജഗോപാല്‍, എന്‍.എ. നെല്ലിക്കുന്ന് എന്നിവര്‍ സൗഹൃദ സന്ദേശം കൈമാറി.
താജുദ്ദീന്‍ ദാരിമി പടന്ന, സയ്യിദ് സഫിയുല്ലാഹ് തങ്ങള്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍, സി.കെ.കെ. മാണിയൂര്‍, ഹാരിസ് ദാരിമി ബെദിര, അബൂബക്കര്‍ സാലൂദ് നിസാമി, പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. വത്സലന്‍, കരിമ്പില്‍ കൃഷ്ണന്‍, വി.കെ.പി.ഹമീദലി, ഇസ്മായില്‍ അസ്ഹരി, യൂനുസ് ഫൈസി കാക്കടവ്, കജ മുഹമ്മദ് ഫൈസി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഷറഫുദ്ദീന്‍ കുണിയ, സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍, മൊയ്തീന്‍ കുഞ്ഞി മാസ്റ്റര്‍, റഫീഖ് മാസ്റ്റര്‍, ബഷീര്‍ മൗലവി ചാനടുക്കം, യൂസുഫ് ആമത്തല, അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, ജാതിയില്‍ ഹസൈനാര്‍, ഹാരിസ് ഹസനി, അഷ്‌റഫ് മൗക്കോട്, ഷൗക്കത്തലി മാസ്റ്റര്‍, പി.സി. ഇസ്മാഈല്‍, ഇര്‍ഷാദ് ഹുദവി, ഹാരിസ് റഹ്‌മാനി തൊട്ടി, ഇബ്രാഹിം അസ്ഹരി, ലത്തീഫ് കൊല്ലമ്പാടി, സാദിഖ് മൗലവി ഓട്ടപ്പടവ്, റഫീഖ് മൗലവി, ഖലീല്‍ ദാരിമി, അഷ്‌റഫ് ഫൈസി, സഈദ് ദാരിമി, ജാബിര്‍ ഹുദവി, ഹാരിസ് ദാരിമി, സുഹൈല്‍, റാഹില്‍, ലുഖ്മാന്‍ അസ്അദി, അബ്ബാസ് കല്ലട്ര, സഈദ് അസ്അദി, മൊയ്തു ചെര്‍ക്കള, അസൈനാര്‍ മൗലവി, അഷ്‌റഫ് മൗക്കോട്, സമീര്‍ മൗലവി, ശൗഖത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it