അസ്തിത്വം വീണ്ടെടുക്കാന്‍ വിവേകമാണ് അനിവാര്യം- സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍

കാസര്‍കോട്: സമുദായത്തിന്റെ വിഷയങ്ങളില്‍ വൈകാരികമായ ഇടപെടലുകളല്ല നടത്തേണ്ടതെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിവേകത്തോടെ കാര്യങ്ങളെ സമീപിക്കുകയും അതിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നടത്തിയ മുന്നേറ്റ യാത്രയ്ക്ക് കാസര്‍കോട്, ഉദുമ മേഖല കമ്മിറ്റി കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയര്‍മാന്‍ ബഷീര്‍ ദാരിമി തളങ്കര അധ്യക്ഷതവഹിച്ചു. […]

കാസര്‍കോട്: സമുദായത്തിന്റെ വിഷയങ്ങളില്‍ വൈകാരികമായ ഇടപെടലുകളല്ല നടത്തേണ്ടതെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിവേകത്തോടെ കാര്യങ്ങളെ സമീപിക്കുകയും അതിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന കാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നടത്തിയ മുന്നേറ്റ യാത്രയ്ക്ക് കാസര്‍കോട്, ഉദുമ മേഖല കമ്മിറ്റി കാസര്‍കോട് സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയര്‍മാന്‍ ബഷീര്‍ ദാരിമി തളങ്കര അധ്യക്ഷതവഹിച്ചു. സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി. സത്താര്‍ പന്തല്ലൂര്‍, ഫഖ്‌റുദ്ദീന്‍ തങ്ങള്‍, റഷീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, ടി.ഇ അബ്ദുല്ല, ഹക്കീം കുന്നില്‍, അഡ്വ. വി.എം മുനീര്‍, അഷ്‌റഫ് എടനീര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി, ഹമീദ് ഹാജി പറപ്പാടി, മുഹമ്മദ് ഫൈസി കജ, സുഹൈര്‍ അസ്ഹരി, വി.കെ മുഷ്ത്താഖ് ദാരിമി, യൂനുസ് ഫൈസി, ഇസ്മായില്‍ അസ്ഹരി, അബ്ദുല്‍ ഖാദര്‍ സഅദി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, എസ്.പി സലാഹുദ്ദീന്‍, കല്ലട്ര അബ്ബാസ് ഹാജി, എസ്.കെ ഹംസ ഹാജി, എം.എ ഖലീല്‍, റൗഫ് ബാവിക്കര, സിറാജുദ്ദീന്‍ ഖാസിലൈന്‍, ലത്തീഫ് കൊല്ലമ്പാടി, ശിഹാബ് അണങ്കൂര്‍, ജൗഹര്‍ അസനവി, ജംഷീര്‍ കടവത്ത്, സിദ്ധീഖ് ഹുദവി മൗവ്വല്‍, അബ്ബാസ് വലിയവളപ്പില്‍, സുഹൈല്‍ ഫൈസി, പി.എച്ച് അസ്ഹരി, മുഹമ്മദ് കുട്ടി മാസ്റ്റര്‍, അഷ്‌റഫ് റഹ്‌മാനി ചൗക്കി, പി.ബി ഷഫീഖ്, മൂസ ഹാജി ചേരൂര്‍, മുഹമ്മദ് കുഞ്ഞി തുരുത്തി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സി.എ അബ്ദുല്ല കുഞ്ഞി ഹാജി, അബ്ദുല്ല ചാല, സുഹൈല്‍ ഫൈസി കമ്പാര്‍, നൗഷാദ് മിഅറാജ്, ഹമീദ് ചേരങ്കൈ, ഹക്കീം അറന്തോട്, സാലിം ബെദിര, മുനാസില്‍ ഹിദായത്ത് നഗര്‍, താജുദ്ദീന്‍ ചെമ്പരിക്ക, ഹനീഫ് ഹാജി കമ്പാര്‍, അറഫാത്ത് അസ്ഹരി പ്രസംഗിച്ചു.

Related Articles
Next Story
Share it