എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയില്‍ ആയിരങ്ങള്‍ കണ്ണികളായി

മേല്‍പറമ്പ്: 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി റിപ്പബ്ലിക്ക് ദിനത്തില്‍ മേല്‍പറമ്പില്‍ നടത്തിയ മനുഷ്യജാലികയില്‍ ആയിരങ്ങള്‍ കണ്ണികളായി. കട്ടക്കാലില്‍ നിന്ന് ആരംഭിച്ച ജാലിക റാലി സമസ്ത കേന്ദ്ര ഉപാധ്യക്ഷന്‍ യു.എം. അബ്ദുല്‍ റഹ്‌മാന്‍ മൗലവി സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ യൂനുസ് ഫൈസി കാക്കടവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി, സംസ്ഥാന വൈസ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, സുഹൈര്‍ അസ്ഹരി, സുബൈര്‍ […]

മേല്‍പറമ്പ്: 'രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി റിപ്പബ്ലിക്ക് ദിനത്തില്‍ മേല്‍പറമ്പില്‍ നടത്തിയ മനുഷ്യജാലികയില്‍ ആയിരങ്ങള്‍ കണ്ണികളായി. കട്ടക്കാലില്‍ നിന്ന് ആരംഭിച്ച ജാലിക റാലി സമസ്ത കേന്ദ്ര ഉപാധ്യക്ഷന്‍ യു.എം. അബ്ദുല്‍ റഹ്‌മാന്‍ മൗലവി സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ യൂനുസ് ഫൈസി കാക്കടവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി, സംസ്ഥാന വൈസ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, മുഹമ്മദ് ഫൈസി കജ, സുഹൈര്‍ അസ്ഹരി, സുബൈര്‍ ദാരിമി പടന്ന, ഫാറൂഖ് ദാരിമി, പി.എച്ച്. അസ്ഹരി, സഈദ് അസ്അദി, റസാഖ് അര്‍ശദി, ഇബ്രാഹിം അസ്ഹരി, മുഷ്താഖ് ദാരിമി, മഹ്‌മൂദ് ദേളി, കബീര്‍ ഫൈസി, ഹംദുല്ല തങ്ങള്‍, ഇര്‍ഷാദ് ഹുദവി ബെദിര, സ്വാദിഖ് മൗലവി ഓട്ടപ്പടവ്, ഇസ്മായില്‍ അസ്ഹരി, ജമാല്‍ ദാരിമി, സിദ്ദീഖ് ബെളിഞ്ചം, മൂസനിസാമി, ലത്വീഫ് അസ്‌നവി, ഫൈസല്‍ ദാരിമി, ഷംസുദ്ദീന്‍ വാഫി, റസാഖ് അസ്ഹരി, ഹാരിസ് റഹ്‌മാനി, അബ്ദുല്ല യമാനി എന്നിവര്‍ നേതൃത്വം നല്‍കി. ജാലികാ സംഗമം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എം.എസ് തങ്ങള്‍ മദനി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സലാം ദാരിമി ആലംപാടി, കെ.ടി. അബ്ദുല്ല ഫൈസി, അബ്ദുല്ല ഫൈസി ചെങ്കള, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അബ്ബാസ് ഫൈസി ചേരൂര്‍, ഖാലിദ് ഫൈസി ചേരൂര്‍, അസ്‌ക്കര്‍ തങ്ങള്‍, ഷറഫുദ്ദീന്‍ തങ്ങള്‍, സി.കെ.കെ. മാണിയൂര്‍, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, പി.എസ്. ഇബ്രാഹിം ഫൈസി, ഹാരിസ് ദാരിമി ബെദിര, സാലൂദ് നിസാമി, ഖലീലുര്‍ റഹ്‌മാന്‍ കാശിഫി, മഹ്‌മൂദ് ഹാജി ചെങ്കള, റഫീഖ് മാങ്ങാട്, അഷ്‌റഫ് എടനീര്‍, ഖത്തര്‍ അബ്ദുല്ല ഹാജി, കുണിയ ഇബ്രാഹിം ഹാജി, യൂസുഫ് ഹാജി കീഴൂര്‍, ഹംസ ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, ദാവൂദ് ഹാജി ചിത്താരി, എം.എം ഹനീഫ ഹാജി, അബ്ദുല്‍ ഖാദര്‍ കളനാട്, ഖലീലുര്‍ റഹ്‌മാന്‍ കാശിഫി, അഷ്‌റഫ് റഹ് മാനി, ദാവൂദ് ചെമ്പിരിക്ക, റഹ്‌മാന്‍ തുരുത്തി, ഹംസ കട്ടക്കാല്‍, താജുദ്ദീന്‍ ചെമ്പിരിക്ക, നാസര്‍ നാലപ്പാട്, ഇല്ല്യാസ് കട്ടക്കാല്‍ സംബന്ധിച്ചു. ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥികള്‍ അണിയിച്ചൊരുക്കിയ സൂഫീ സംഗീതവും ഇമാം ഷാഫി അക്കാദമി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഇശ്ഖ് മജ്‌ലിസ്സും മജ്‌ലിസുന്നൂര്‍ സദസ്സും വേദിയില്‍ സംഘടിപ്പിച്ചു.

Related Articles
Next Story
Share it