എസ്.കെ.എസ്.എസ്.എഫ് സഹചാരി ഫണ്ട് ശേഖരണത്തിന് തുടക്കമായി

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് റമദാന്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന സഹചാരി ഫണ്ട് ശേഖരണത്തിന്റെ പ്രഥമഘട്ടം നാളെ പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കും. ഫണ്ട് ശേഖരണം വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. നിരാലംബരായ രോഗികള്‍ക്കുള്ള സഹായ ഹസ്തമായാണ് സഹചാരി ഫണ്ട് സ്വരൂപിക്കുന്നത്.കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്ത് നാലര കോടി രൂപയും കാസര്‍കോട് ജില്ലയില്‍ കാല്‍ കോടിയലധികം രൂപയും […]

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് റമദാന്‍ മാസത്തില്‍ സംഘടിപ്പിക്കുന്ന സഹചാരി ഫണ്ട് ശേഖരണത്തിന്റെ പ്രഥമഘട്ടം നാളെ പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കും. ഫണ്ട് ശേഖരണം വന്‍ വിജയമാക്കാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. നിരാലംബരായ രോഗികള്‍ക്കുള്ള സഹായ ഹസ്തമായാണ് സഹചാരി ഫണ്ട് സ്വരൂപിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്ത് നാലര കോടി രൂപയും കാസര്‍കോട് ജില്ലയില്‍ കാല്‍ കോടിയലധികം രൂപയും സമാഹരിച്ചിട്ടുണ്ട്. ശാഖാ കമ്മിറ്റി മുഖാന്തരം 27 ലക്ഷം രൂപയുടെ സഹായം രോഗികള്‍ക്ക് ജില്ലയില്‍ നിന്നും ലഭ്യമായിട്ടുമുണ്ട്. സഹചാരി ഫണ്ട് ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂരില്‍ എസ്.വൈ.എസ് തൃക്കരിപ്പൂര്‍ മേഖല പ്രസിഡണ്ട് ടി.കെ.സി അബ്ദുല്‍ ഖാദര്‍ ഹാജി ജില്ലാ സഹചാരി ചെയര്‍മാന്‍ എം.ടി.പി ഇബ്രാഹിം അസ്അദിക്ക് നല്‍കി ആദ്യ ഫണ്ട് കൈമാറി ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്. എഫ് ജില്ലാ വൈസ് പ്രസിഡണ്ടും സഹചാരി ഇന്‍ ചാര്‍ജുമായ സഈദ് അസ്അദി പുഞ്ചാവി അധ്യക്ഷത വഹിച്ചു. മര്‍സൂഖ് റഹ്മാന്‍, സുന്‍സുന്‍, അശ്ഫാഖ്, മാഹിര്‍, അജ്മല്‍, അഫ്‌സല്‍, ഹാഫിള് ഹംദാന്‍ സംബന്ധിച്ചു.

Related Articles
Next Story
Share it