എസ്.കെ.എസ്.എസ്.എഫ് മുന്നേറ്റ യാത്ര; വാഹന പ്രചരണം ആരംഭിച്ചു

കാസര്‍കോട്: അസ്തിത്വം അവകാശം സംരക്ഷണം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മുന്നേറ്റ യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി സ്വാഗത സംഘം കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചാരണത്തിന്റെ ഉദ്ഘാടനം എസ്.വൈ.എസ് മേഖല പ്രസിഡണ്ട് ഹമീദ് ഹാജി പറപ്പാടി സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിരക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ബഷീര്‍ ദാരിമി തളങ്കര അധ്യക്ഷതവഹിച്ചു. അബ്ദുല്‍ ഖാദര്‍ സഅദി, […]

കാസര്‍കോട്: അസ്തിത്വം അവകാശം സംരക്ഷണം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മുന്നേറ്റ യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി സ്വാഗത സംഘം കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചാരണത്തിന്റെ ഉദ്ഘാടനം എസ്.വൈ.എസ് മേഖല പ്രസിഡണ്ട് ഹമീദ് ഹാജി പറപ്പാടി സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഇര്‍ഷാദ് ഹുദവി ബെദിരക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ബഷീര്‍ ദാരിമി തളങ്കര അധ്യക്ഷതവഹിച്ചു. അബ്ദുല്‍ ഖാദര്‍ സഅദി, അബൂബക്കര്‍ സാലൂദ് നിസാമി, റൗഫ് ബാവിക്കര, ശിഹാബ് അണങ്കൂര്‍, ശിഹാബ് ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
ശനിയാഴ്ച വൈകിട്ട് ലീഡേഴ്‌സ് റാലി നടക്കും. തായലങ്ങാടിയില്‍ നിന്നാംരംഭിക്കുന്ന റാലി പുതിയ ബസ്സ്റ്റാന്റില്‍ സമാപിക്കും.

Related Articles
Next Story
Share it