എസ്.കെ.എസ്.എസ്.എഫ് ജില്ലാ സന്ദേശ റാലി ഇന്ന് സമാപിക്കും

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് മണി വരെ കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ നടക്കുന്ന മദീനാ പാഷന്‍ ഗ്രാന്റ് റബീഹ് കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന സന്ദേശ യാത്ര ഇന്ന് സമാപിക്കും.ജില്ലയിലെ പ്രധാന ദര്‍സ് അറബിക് കോളേജുകളിലായാണ് സന്ദേശ യാത്ര നടക്കുന്നത്.ജില്ലയെ അഞ്ച് മേഖലകളായി തിരിച്ച് പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന, സയ്യിദ് ഹംദുല്ല തങ്ങള്‍, ഇസ്മായില്‍ അസ്ഹരി, മഹ്മൂദ് ദേളി, ഇബ്രാഹിം അസ്ഹരി […]

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് മണി വരെ കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ നടക്കുന്ന മദീനാ പാഷന്‍ ഗ്രാന്റ് റബീഹ് കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന സന്ദേശ യാത്ര ഇന്ന് സമാപിക്കും.
ജില്ലയിലെ പ്രധാന ദര്‍സ് അറബിക് കോളേജുകളിലായാണ് സന്ദേശ യാത്ര നടക്കുന്നത്.
ജില്ലയെ അഞ്ച് മേഖലകളായി തിരിച്ച് പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്ന, സയ്യിദ് ഹംദുല്ല തങ്ങള്‍, ഇസ്മായില്‍ അസ്ഹരി, മഹ്മൂദ് ദേളി, ഇബ്രാഹിം അസ്ഹരി ജാഥാ നായകരായും യൂനുസ് ഫൈസി കാക്കടവ്, കബീര്‍ ഫൈസി പെരിങ്കടി, ഇര്‍ഷാദ് ഹുദവി ബെദിര, മൂസ നിസാമി നാട്ടക്കല്‍, സിദ്ദീഖ് ബെളിഞ്ചം എന്നിവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരുമായ യാത്രയില്‍ നിരവധി പ്രവര്‍ത്തകര്‍ അണി നിരന്നു.

Related Articles
Next Story
Share it