എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി; സുബൈര്‍ ദാരിമി അല്‍ഖാസിമി പ്രസിഡണ്ട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി ജനറല്‍ സെക്രട്ടറി, യൂനുസ് ഫൈസി കാക്കടവ് ട്രഷറര്‍

കാസര്‍കോട്: 'രാജിയാകാത്ത ആത്മാഭിമാനം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനോടനുബന്ധിച്ചുള്ള ജില്ലാ കൗണ്‍സില്‍ മീറ്റ് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് അര്‍ഷദുല്‍ ഉലൂം ദഅ്‌വ കോളജ് ഓഡിറ്റോറിയത്തില്‍ സമാപിച്ചു. കൗണ്‍സില്‍ യോഗം സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷതവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന മുഖ്യപഭാഷണം നടത്തി. മുഹമ്മദ് ബാഖവി ആതവനാട് ക്ലാസിന് നേതൃത്വം നല്‍കി. ഒ.പി അഷ്‌റഫ് കോഴിക്കോട്, നുഅ്മാന്‍ കോഴിക്കോട് എന്നിവര്‍ […]

കാസര്‍കോട്: 'രാജിയാകാത്ത ആത്മാഭിമാനം' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനോടനുബന്ധിച്ചുള്ള ജില്ലാ കൗണ്‍സില്‍ മീറ്റ് ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് അര്‍ഷദുല്‍ ഉലൂം ദഅ്‌വ കോളജ് ഓഡിറ്റോറിയത്തില്‍ സമാപിച്ചു. കൗണ്‍സില്‍ യോഗം സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. സുഹൈര്‍ അസ്ഹരി പള്ളങ്കോട് അധ്യക്ഷതവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന മുഖ്യപഭാഷണം നടത്തി. മുഹമ്മദ് ബാഖവി ആതവനാട് ക്ലാസിന് നേതൃത്വം നല്‍കി. ഒ.പി അഷ്‌റഫ് കോഴിക്കോട്, നുഅ്മാന്‍ കോഴിക്കോട് എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ജില്ലാ സെക്രട്ടറിയേറ്റ് നിലവില്‍ വന്നു.
ഭാരവാഹികള്‍: സുബൈര്‍ ദാരിമി അല്‍ ഖാസിമി പടന്ന (പ്രസി.), ഫാറൂഖ് ദാരിമി കൊല്ലമ്പാടി (ജന. സെക്ര.), യൂനുസ് ഫൈസി കാക്കടവ് (ട്രഷ.), പി.എച്ച് അസ്ഹരി കളത്തൂര്‍ (വര്‍ക്കിങ് സെക്ര.), സഈദ് അസ്അദി പുഞ്ചാവി, മുഷ്താഖ് ദാരിമി മൊഗ്രാല്‍, ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, അബ്ദുല്‍ റസാഖ്, അര്‍ശദി ബദിയടുക്ക, മഹമൂദ് മൗലവി ദേളി ഉദുമ (വൈ. പ്രസി.), ഇര്‍ഷാദ് ഹുദവി ബെദിര, ഇസ്മയില്‍ അസ്ഹരി മഞ്ചേശ്വരം, കബീര്‍ ഫൈസി പെരിങ്കടി (ജോ. സെക്ര.), സയ്യിദ് ഹംദുല്ല തങ്ങള്‍ കുമ്പള, സാദിഖ് മൗലവി ഓട്ടപ്പടവ്, ജമാല്‍ ദാരിമി ചെര്‍ക്കള (ഓര്‍ഗനൈസിംഗ് സെക്ര.), താജുദ്ദീന്‍ ദാരിമി പടന്ന, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, റസാഖ് അസ്ഹരി മഞ്ചേശ്വരം, ഖലീല്‍ ദാരിമി ബദിയടുക്ക, സയ്യിദ് ബുര്‍ഹാന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, മുസമ്മില്‍ ഫൈസി നീലേശ്വരം, ഫൈസല്‍ ദാരിമി ഉപ്പള, ലത്തീഫ് മൗലവി കൊല്ലമ്പാടി, സിദ്ധിഖ് മൗലവി ബെളിഞ്ചം, മൂസ നിസാമി നാട്ടക്കല്‍ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍)

Related Articles
Next Story
Share it