മജ്‌ലിസുന്നൂറും പ്രവര്‍ത്തനോദ്ഘാടനവും നടത്തി

അബുദാബി: മഞ്ചേശ്വരം മേഖലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും മജ്ലിസുന്നൂര്‍ പ്രാര്‍ത്ഥനാ സദസ്സും മദീനത്ത് സായിദ് സെഞ്ച്വറി പാലസില്‍ സംഘടിപ്പിച്ചു. മജ്‌ലിസുന്നൂറിന് അബുദാബി സുന്നി സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍, ഹാഫിസ് സൈന്‍ സഖാഫി, സമീര്‍ അസ്അദി, അബ്ദുല്‍ റഹ്മാന്‍ ഹാജി കുമ്പള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമീര്‍ അസ്അദി പ്രഭാഷണം നടത്തി.സിംസാറുല്‍ ഹഖ് ഹുദവി പ്രാര്‍ത്ഥന നടത്തി. മഞ്ചേശ്വരം മേഖലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ ഹാജി കുമ്പള അധ്യക്ഷത വഹിച്ചു.അബുദാബി സുന്നി സെന്റര്‍ പ്രസിഡണ്ട് […]

അബുദാബി: മഞ്ചേശ്വരം മേഖലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും മജ്ലിസുന്നൂര്‍ പ്രാര്‍ത്ഥനാ സദസ്സും മദീനത്ത് സായിദ് സെഞ്ച്വറി പാലസില്‍ സംഘടിപ്പിച്ചു. മജ്‌ലിസുന്നൂറിന് അബുദാബി സുന്നി സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍, ഹാഫിസ് സൈന്‍ സഖാഫി, സമീര്‍ അസ്അദി, അബ്ദുല്‍ റഹ്മാന്‍ ഹാജി കുമ്പള തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമീര്‍ അസ്അദി പ്രഭാഷണം നടത്തി.
സിംസാറുല്‍ ഹഖ് ഹുദവി പ്രാര്‍ത്ഥന നടത്തി. മഞ്ചേശ്വരം മേഖലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ ഹാജി കുമ്പള അധ്യക്ഷത വഹിച്ചു.
അബുദാബി സുന്നി സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. രണ്ടാം വര്‍ഷത്തിലേക്ക് ലിബസ്റഹ്മ പദ്ധതിയെ പരിചയപ്പെടുത്തി മുജീബ് മൊഗ്രാല്‍ സംസാരിച്ചു. ലിബസ്റഹ്മ രണ്ടാം പതിപ്പിനുള്ള ബ്രോഷര്‍ പ്രകാശനം പ്രമുഖ വ്യവസായി മോണു അല്‍നൂറിന് നല്‍കി സിംസാറുല്‍ ഹഖ് ഹുദവി നിര്‍വഹിച്ചു.
അബുദാബി സുന്നി സെന്റര്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ റഹ്മാന്‍ തങ്ങളെ സിംസാറുല്‍ ഹഖ് ഹുദവിയും അബ്ദുല്‍ റഹിമാന്‍ ഹാജി കുമ്പളയും ഷാള്‍ അണിയിച്ച് ആദരിച്ചു.
ജില്ലാ എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഫൈസല്‍ സീതാംഗോളിയെ മേഖലാ ജനറല്‍ സെക്രട്ടറി സക്കീര്‍ കമ്പാറും ജില്ലാ വൈസ് പ്രസിഡണ്ട് അഷ്റഫ് ബസറയെ മോണു അല്‍നൂറും ജില്ലാ സെക്രട്ടറി സവാദ് ബന്തിയോടിനെ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ അസീസ് പെര്‍മുദെയും ഷാള്‍ അണിയിച്ച് ആദരിച്ചു.
ഇസ്മായില്‍ ഉദിനൂര്‍, കമാല്‍ മല്ലം, ശരീഫ് പള്ളത്തടുക്ക, സത്താര്‍ കുന്നുങ്കൈ, ഫൈസല്‍ സീതാംഗോളി, അലി മാസ്തിക്കുണ്ട് പ്രസംഗിച്ചു.
യൂസഫ് സെഞ്ച്വറി, പി.കെ. അഷ്റഫ് പള്ളങ്കോട്, ഇസ്മായില്‍ മുക്രി അടുക്ക, ഹമീദ് മാസിമാര്‍, ഫാറൂഖ് സീതാംഗോളി, അസ്ഹര്‍ ബായാര്‍, ഹനീഫ് എരിയാല്‍, സുലൈമാന്‍ പേരാല്‍, ലത്തീഫ് കുദിങ്കില, ശരീഫ് ഉറുമി, ആദം കുമ്പള, യു.കെ. ജുനൈദ് മൊഗ്രാല്‍, തസ്ലീം ആരിക്കാടി, റാസിഖ് ആരിക്കാടി, ഹംസ കൊടിയമ്മ, ആഷിര്‍ പള്ളങ്കോട്, യഹ്യ മൊഗ്രാല്‍ സംബന്ധിച്ചു.
സക്കീര്‍ കമ്പാര്‍ സ്വാഗതവും ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it