ന്യൂനപക്ഷ അവകാശ നിഷേധങ്ങള്‍ക്കെതിരെ എസ്.കെ.എസ്.എസ്.എഫ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി

വിദ്യാനഗര്‍: 'അവകാശങ്ങള്‍ക്കായി മുട്ടുമടക്കി യാചിക്കാതെ നെഞ്ച് നിവര്‍ന്ന് പോരാടുക' എന്ന മുദ്രാവാക്യത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ അവകാശ നിഷേധങ്ങള്‍ക്കെതിരെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് അധികാരികള്‍ക്ക് കനത്ത താക്കീതായി. വിദ്യാനഗര്‍ ഗവ. കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ചിന് തുടക്കം കുറിച്ച് കല്ലട്ര മാഹിന്‍ ഹാജി എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്നയ്ക്ക് പതാക കൈമാറി.മാര്‍ച്ചിന് സംസ്ഥാന സെക്രട്ടറിയേറ്റംഗം കജ മുഹമ്മദ് ഫൈസി, സുഹൈര്‍ […]

വിദ്യാനഗര്‍: 'അവകാശങ്ങള്‍ക്കായി മുട്ടുമടക്കി യാചിക്കാതെ നെഞ്ച് നിവര്‍ന്ന് പോരാടുക' എന്ന മുദ്രാവാക്യത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ അവകാശ നിഷേധങ്ങള്‍ക്കെതിരെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് അധികാരികള്‍ക്ക് കനത്ത താക്കീതായി. വിദ്യാനഗര്‍ ഗവ. കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ചിന് തുടക്കം കുറിച്ച് കല്ലട്ര മാഹിന്‍ ഹാജി എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പടന്നയ്ക്ക് പതാക കൈമാറി.
മാര്‍ച്ചിന് സംസ്ഥാന സെക്രട്ടറിയേറ്റംഗം കജ മുഹമ്മദ് ഫൈസി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി, പി.എച്ച് അസ്ഹരി, സഈദ് അസ്അദി, മഹ്‌മൂദ് മൗലവി, ഇബ്രാഹിം അസ്ഹരി, സയ്യിദ് ഹംദുല്ല തങ്ങള്‍, കബീര്‍ ഫൈസി പെരിങ്കടി, സ്വാദിഖ് മൗലവി ഓട്ടപ്പടവ്, മൂസ നിസാമി നാട്ടക്കല്‍, റസാഖ് അസ്ഹരി, ഫൈസല്‍ ദാരിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാര്‍ച്ചിന് സമാപനം കുറിച്ച് കലക്ടറേറ്റ് പരിസരത്ത് നടന്ന സംഗമം എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ.കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. സുഹൈല്‍ ഹൈതമി പയ്യോളി മുഖ്യപ്രഭാഷണം നടത്തി. യൂനുസ് ഫൈസി കാക്കടവ്, അഷ്‌റഫ് ഫൈസി കിന്നിങ്കാര്‍, മുഹമ്മദ് കുഞ്ഞി തുരുത്തി, ലത്തീഫ് തൈക്കടപ്പുറം, സുഹൈല്‍ ഫൈസി, ഹാഫിള് റാഷിദ് ഫൈസി, ഇബ്രാഹിം അസ്അദി, അബ്ദുല്ല ടി.എന്‍ മൂല, അര്‍ഷാദ് മൊഗ്രാല്‍ പുത്തൂര്‍, ബഷീര്‍ ഫൈസി ബാറടുക്ക, മുനവ്വിര്‍ യമാനി, ബഷീര്‍ ഹിദായത്ത് നഗര്‍, സമദ് മൗലവി, സലാം മൗലവി, ഹകീം ദാരിമി, കുഞ്ഞഹമ്മദ് ബെദിര, റഊഫ് ഉദുമ, അബ്ദുല്‍ റഹ്‌മാന്‍ മൗലവി, ഇല്ല്യാസ് കട്ടക്കാല്‍, ഫാറൂഖ് ഫൈസി, മുനവ്വിര്‍ യമാനി, മന്‍സൂര്‍ അശ്ശാഫി, ഉനൈസ് ആരിക്കാടി, ഫതാഹ് മൊഗര്‍, ഹാരിസ് ബാഖവി തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it