എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ്: മൂസാ ബാസിത് ജില്ലാ കോഡിനേറ്റര്‍

അണങ്കൂര്‍: എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി ജില്ല മേഖല ക്യാമ്പസ് വിംഗ് കമ്മിറ്റിയെ കോഡിനേറ്റ് ചെയ്യുന്നതിന് ജില്ലാ കോഡിനേറ്ററായി മൂസാ ബാസിതിനെ എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് ജില്ലാ കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. ജില്ലാ എക്‌സിക്യൂട്ടിവിലേക്ക് മുബഷിര്‍ മുക്കൂട് (പെരുമ്പട്ട മേഖല), നാഫിഅ് (നിലേശ്വരം മേഖല), ഉവൈസ് പാലായി (കാഞ്ഞങ്ങാട് മേഖല) എന്നിവരെയും തിരഞ്ഞെടുത്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി ഉദ്ഘാടനം ചെയ്തു. യാസീന്‍ പള്ളിക്കര അധ്യക്ഷത വഹിച്ചു. ഹാഷിര്‍ മൊയ്തീന്‍ സ്വാഗതം […]

അണങ്കൂര്‍: എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി ജില്ല മേഖല ക്യാമ്പസ് വിംഗ് കമ്മിറ്റിയെ കോഡിനേറ്റ് ചെയ്യുന്നതിന് ജില്ലാ കോഡിനേറ്ററായി മൂസാ ബാസിതിനെ എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിംഗ് ജില്ലാ കമ്മിറ്റി യോഗം തിരഞ്ഞെടുത്തു. ജില്ലാ എക്‌സിക്യൂട്ടിവിലേക്ക് മുബഷിര്‍ മുക്കൂട് (പെരുമ്പട്ട മേഖല), നാഫിഅ് (നിലേശ്വരം മേഖല), ഉവൈസ് പാലായി (കാഞ്ഞങ്ങാട് മേഖല) എന്നിവരെയും തിരഞ്ഞെടുത്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഫാറൂഖ് ദാരിമി ഉദ്ഘാടനം ചെയ്തു. യാസീന്‍ പള്ളിക്കര അധ്യക്ഷത വഹിച്ചു. ഹാഷിര്‍ മൊയ്തീന്‍ സ്വാഗതം പറഞ്ഞു. ഇര്‍ഷാദ് ഹുദവി മുഖ്യാപ്രഭാഷണം നടത്തി. ഉമറുല്‍ ഫാറൂഖ്, സുലൈമാന്‍ അണക്കൂര്‍, ജാബിറലി കുമ്പള, താജുദ്ദീന്‍ അറന്തോട്, സജീര്‍ ബെദിര പ്രസംഗിച്ചു.

Related Articles
Next Story
Share it