എസ്.കെ.ജെ.എം. ജില്ലാ മുസാബഖ; കാസര്‍കോടും കാഞ്ഞങ്ങാടും ജേതാക്കളായി

മുട്ടുന്തല: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പതിനേഴാമത് ഇസ്ലാമിക് കലാമേള മുസാബഖ ജില്ലയില്‍ പൂര്‍ത്തിയായി. മുട്ടുന്തലയില്‍ ഇസ്ഹാഖിയ സ്‌ക്വയറില്‍ മൂന്ന് ദിവസങ്ങളിലായി അഞ്ച് വേദികളില്‍ നടന്ന മുസാബഖയില്‍ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ കാസര്‍കോട് മേഖലയും മുഅല്ലിം വിഭാഗത്തില്‍ കാഞ്ഞങ്ങാടും ജേതാക്കളായി. രണ്ടാം സ്ഥാനം ചെര്‍ക്കള മേഖലയും മുഅല്ലിം വിഭാഗത്തില്‍ രണ്ടാം സ്ഥാനം കാസര്‍കോട് മേഖലയും നേടി.സമാപന സംഗമം സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. സി.എം. മൊയ്തു മൗലവി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. […]

മുട്ടുന്തല: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പതിനേഴാമത് ഇസ്ലാമിക് കലാമേള മുസാബഖ ജില്ലയില്‍ പൂര്‍ത്തിയായി. മുട്ടുന്തലയില്‍ ഇസ്ഹാഖിയ സ്‌ക്വയറില്‍ മൂന്ന് ദിവസങ്ങളിലായി അഞ്ച് വേദികളില്‍ നടന്ന മുസാബഖയില്‍ വിദ്യാര്‍ത്ഥി വിഭാഗത്തില്‍ കാസര്‍കോട് മേഖലയും മുഅല്ലിം വിഭാഗത്തില്‍ കാഞ്ഞങ്ങാടും ജേതാക്കളായി. രണ്ടാം സ്ഥാനം ചെര്‍ക്കള മേഖലയും മുഅല്ലിം വിഭാഗത്തില്‍ രണ്ടാം സ്ഥാനം കാസര്‍കോട് മേഖലയും നേടി.
സമാപന സംഗമം സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു. സി.എം. മൊയ്തു മൗലവി ചെര്‍ക്കള അധ്യക്ഷത വഹിച്ചു. ഹാഷിം ദാരിമി ദേലംപാടി ആമുഖ ഭാഷണം നടത്തി. ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി സ്വാഗത സംഘം ചെയര്‍മാന്‍ ബദ്‌റുദ്ദീന്‍ സണ്‍ലൈറ്റും ജില്ലാ പ്രസിഡണ്ട് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ടും നല്‍കി.
റണ്ണറപ്പ് ട്രോഫി ജില്ലാ ട്രഷറര്‍ അബൂബക്കര്‍ സാലൂദ് നിസാമിയും ബിസ്മില്ല അബ്ദുല്ലയും വിതരണം ചെയ്തു. റഷീദ് മാസ്റ്റാജി, മസൂദ് ഫൈസി, യൂനുസ് ഫൈസി കാക്കടവ്, എ. ഹമീദ് ഹാജി, ടി.പി. അലി ഫൈസി, ഹാഷിം മാസ്റ്റാജി, മൊയ്തു മമ്മു ഹാജി, അബ്ദുല്‍ഖാദര്‍ ഹാജി റഹ്‌മത്ത്, ഹൈദര്‍ മാസ്റ്റാജി, നൗഫല്‍ ബി.എം, ജാഫര്‍ ദീനാര്‍, ലത്തീഫ് റഹ്‌മത്ത്, ഹമീദ് ഫൈസി ബോവിക്കാനം, നൂറുദ്ദീന്‍ ഹിഷാമി കുന്നുങ്കൈ, ഫാറൂഖ് മൂസ, അഷ്‌റഫ് അസ്‌നവി മര്‍ദ്ദള, അഷ്‌റഫ് ദാരിമി പള്ളങ്കോട്, അബ്ദുല്‍ അര്‍ഷാദ് ഹുദവി, ലത്തീഫ് അസ്‌നവി, അബ്ദുല്‍ ഖാദര്‍ ഫൈസി എന്നിവര്‍ മറ്റു ട്രോഫികള്‍ വിതരണം ചെയ്തു.

Related Articles
Next Story
Share it