ത്വക്ക് രോഗങ്ങളും ചികിത്സയും

എക്‌സിമ ചര്‍മ്മത്തിന്റെ നീര്‍ക്കെട്ട് ആണ് എക്‌സിമ. എക്‌സിമ എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം തിളച്ചുമറിയുക എന്നാണ്. ഇത് ചര്‍മ്മത്തിന്റെ ഒരു തരം പ്രതിപ്രവര്‍ത്തനമാണ്. അത് ശരീരത്തിന്റെ അകത്തും പുറത്തും പ്രകടമാവാം. ഇത് മൂന്ന് ഘട്ടങ്ങളിലായാണ് സംഭവിക്കുന്നത്. 1. അക്യൂട്ട് എക്‌സിമ, 2. സബ് അക്യൂട്ട് എക്‌സിമ, 3. ക്രോണിക് എക്‌സിമ അക്യൂട്ട് എക്‌സിമ പെട്ടന്നുണ്ടാകുന്ന ഇനമാണ്. ഈ ഇനത്തില്‍ ചര്‍മ്മത്തില്‍ ചുവപ്പ്, കുമിളകള്‍, പുകച്ചില്‍, നീരൊലിപ്പ് എന്നിവ അനുഭവപ്പെടുന്നു. സബ് അക്യൂട്ട് എക്‌സിമോയില്‍ മൊരിച്ചില്‍ പൊറ്റ എന്നീ […]

എക്‌സിമ
ചര്‍മ്മത്തിന്റെ നീര്‍ക്കെട്ട് ആണ് എക്‌സിമ. എക്‌സിമ എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം തിളച്ചുമറിയുക എന്നാണ്. ഇത് ചര്‍മ്മത്തിന്റെ ഒരു തരം പ്രതിപ്രവര്‍ത്തനമാണ്. അത് ശരീരത്തിന്റെ അകത്തും പുറത്തും പ്രകടമാവാം.
ഇത് മൂന്ന് ഘട്ടങ്ങളിലായാണ് സംഭവിക്കുന്നത്.
1. അക്യൂട്ട് എക്‌സിമ, 2. സബ് അക്യൂട്ട് എക്‌സിമ, 3. ക്രോണിക് എക്‌സിമ
അക്യൂട്ട് എക്‌സിമ പെട്ടന്നുണ്ടാകുന്ന ഇനമാണ്. ഈ ഇനത്തില്‍ ചര്‍മ്മത്തില്‍ ചുവപ്പ്, കുമിളകള്‍, പുകച്ചില്‍, നീരൊലിപ്പ് എന്നിവ അനുഭവപ്പെടുന്നു.
സബ് അക്യൂട്ട് എക്‌സിമോയില്‍ മൊരിച്ചില്‍ പൊറ്റ എന്നീ ലക്ഷണങ്ങള്‍ കാണുന്നു. ക്രോണിക് എക്‌സിമോയില്‍ ചൊറിച്ചിലിനോടൊപ്പം ചര്‍മ്മം കറുത്ത് കട്ടികൂടി കാണപ്പെടുന്നു. പലതരം എക്‌സിമ ഉണ്ട്.
1. ശരീരത്തിന് പുറമെയുള്ള ഘടകങ്ങള്‍ മൂലം ഉണ്ടാകുന്ന ചില എക്‌സിമകള്‍
കോണ്‍ടാക്ട് ഡെര്‍മടൈറ്റിസ്
സിമന്റ്, നിക്കല്‍ ആഭരണങ്ങള്‍, വാച്ച്, റബ്ബര്‍(ചെരിപ്പ്) ചില സസ്യങ്ങളുടെ ഭാഗങ്ങള്‍ തുടങ്ങി പലയിനം പദാര്‍ത്ഥങ്ങളോടുള്ള അലര്‍ജി മൂലമുണ്ടാകുന്നു. അലര്‍ജിയുള്ള പദാര്‍ത്ഥങ്ങളുമായി സമ്പര്‍ക്കം വന്ന ശരീരഭാഗത്ത് അലര്‍ജി കാണപ്പെടുന്നു.
ഫോട്ടോഡെര്‍മടൈറ്റിസ്
സൂര്യ പ്രകാശം മൂലമുണ്ടാകുന്നു. സൂര്യപ്രകാശം ഏല്‍കുന്ന ശരീരഭാഗങ്ങളില്‍ (മുഖം, കഴുത്ത്, കൈകളുടെ പുറംഭാഗം) കാണപ്പെടുന്നു.
ഇന്‍ഫെക്ടീവ് ഡെര്‍മറ്റൈറ്റിസ്
അണുബാധ മൂലം അതിനടുത്തായി എക്‌സിമ കണ്ടുവരുന്നു.
ചികിത്സ
ഒഴിവാക്കാന്‍ പറ്റുന്ന പ്രതികൂല ഘടകങ്ങള്‍ ഒഴിവാക്കുക എന്നതാണ് ശാശ്വത പരിഹാരം. കോണ്‍ടാക്ട് ഡെര്‍മടൈറ്റിസില്‍ അലര്‍ജിയുണ്ടാക്കുന്ന പദാര്‍ത്ഥങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
ഫോട്ടോ ഡെര്‍മടൈറ്റിസില്‍ അമിതമായ സൂര്യപ്രകാശം ഒഴിവാക്കുക. കുട, തൊപ്പി, ഗ്ലൗസ്, സണ്‍സ്‌ക്രീന്‍ എന്നിവ ഉപയോഗിക്കുക. ഇന്‍ഫെറ്റീവ് ഡെര്‍മടൈറ്റിസില്‍ അണുബാധ ചികിത്സിക്കുക.
അടോപിക് എക്‌സിമയില്‍ അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കുക, സോപ്പുകളുടെ അമിതോപയോഗം കുറക്കുക, മോയ്ചറൈസര്‍ ഉപയോഗിക്കുക, സെബോറിക് ഡെര്‍മടൈറ്റിസില്‍ താരനുള്ള ചികിത്സ കൂടി വേണം. ശരീരത്തിനുള്ളിലുള്ള ഘടകങ്ങള്‍ മൂലം ഉണ്ടാകുന്ന ചില എക്‌സിമകള്‍
1. അടോപിക് എക്‌സിമ
ആസ്തമ, മൂക്കൊലിപ്പ് പോലെയുള്ള അലര്‍ജിക്കൊപ്പം കണ്ടുവരുന്നു.
2. സെബോറിക് ഡെര്‍മടൈറ്റിസ്
3. വരിക്കോസ് എക്‌സിമ
രോഗനിര്‍ണ്ണയം
ലക്ഷണങ്ങള്‍ മാത്രം ആശ്രയിച്ച് എക്‌സിമ രോഗനിര്‍ണ്ണയം നടത്താനാകും. എന്നാല്‍ എക്‌സിമയുടെ കാരണം അറിയാം. സോപ്‌ളര്‍ സ്‌കാന്‍, അലര്‍ജറിക് പാച്ച് ടെസ്റ്റ്, ബയോപ്‌സി എന്നീ ടെസ്റ്റുകള്‍ വേണ്ടി വന്നേക്കാം.
മുടിയുടെ സൗന്ദര്യം നശിപ്പിക്കുന്ന അവസ്ഥയാണ് താരന്‍. മിക്കവരിലും തലയില്‍ വെളുത്ത പൊടി പോലെ താരന്‍ കാണപ്പെടുന്നു. താരന്‍ ശിരോചര്‍മ്മത്തെ മാത്രമല്ല ബാധിക്കുന്നത്. മൂക്കിന് വശങ്ങളിലും പുരികങ്ങളിലും ചെവിക്ക് പിറകിലുമെല്ലാം ഇത് കാണാം. എങ്കിലും ശിരോചര്‍മ്മത്തിലാണ് ഇത് കൂടുതലായി കാണുന്നത്. ശിരോചര്‍മ്മങ്ങള്‍ ശല്‍ക്കങ്ങളായി പൊഴിയുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചര്‍മ്മ കോശങ്ങളുടെ സ്വഭാവത്തില്‍ വ്യത്യാസമുണ്ടാവുകയും കൊഴിഞ്ഞു പോക്കിന്റെ തോത് കൂടുകയും ചെയ്യുമ്പോള്‍ താരനുണ്ടാകുന്നു. സെബത്തിന്റെ അളവ് കൂടുന്നതും ഈസ്റ്റിന്റെ ഉല്‍പാദനം കൂടുന്നതുമെല്ലാം താരന്‍ രൂക്ഷമാക്കുന്നു. കൗമാരം മുതല്‍ 40വരെ പ്രായമുള്ളവരിലാണ് സാധാരണ താരന്‍ കാണുന്നത്. പ്രായപൂര്‍ത്തിയാകുമ്പോഴേക്കും പുരുഷന്മാരിലും സ്ത്രീകളിലും ആന്‍ഡ്രോജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം ഉയര്‍ന്നിരിക്കും. ഈ ഹോര്‍മോണിന്റെ സ്വാധീനം മൂലം സെബേഷ്യസ് ഗ്രന്ഥികള്‍ കൂടുതലായി സെബം ഉല്‍പാദിപ്പിക്കും. ഹോര്‍മോണ്‍ നിലയിലെ അസന്തുലിതാവസ്ഥ താരന്‍ കൂടാന്‍ കാരണമാകാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകളില്‍.
പുരുഷ ഹോര്‍മോണായ ആന്‍ഡ്രോജന്റെ അളവ് കൂടുമ്പോല്‍ (പി.സി.ഇ.സി ഉള്ളവരില്‍) താരന്‍ കൂടാന്‍ സാധ്യതയുണ്ട്.
കാരണങ്ങള്‍
മാനസിക സമ്മര്‍ദ്ദം: ടെന്‍ഷന്‍ കൂടുമ്പോള്‍ ഹോര്‍മോണ്‍നില ക്രമം തെറ്റും. ഇത് താരന്‍ അധികമാക്കും.
മരുന്നുകള്‍: ചില പ്രത്യേക മരുന്നുകള്‍ താരന്‍ അധികമാക്കാം. മാനസിക രോഗത്തിനുപയോഗിക്കുന്ന ക്ലോര്‍പ്രോമസില്‍, അസിഡിറ്റിക്കുള്ള സിമെറ്റിസില്‍, എപ്പിലെവ്‌സി പോലുള്ള അസുഖത്തിനുള്ള മരുന്നുകള്‍ എന്നിവ കഴിക്കുമ്പോള്‍ താരന്‍ കൂടാറുണ്ട്.
പാരമ്പര്യം: ചിലരില്‍ ജന്മനാ സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവര്‍ത്തനം കൂടുതലായി കാണാറുണ്ട്. ഇത് താരന്‍ അധികമാക്കാന്‍ ഇടയാക്കും.
മുടി കഴുകുന്നതിലെ പ്രശ്‌നങ്ങള്‍: മുടി കൃത്യമായ ഇടവേളകളില്‍ കഴുകാതിരിക്കുന്നത് താരന് ഇടയാക്കാം. സെബം തലയോട്ടിയില്‍ പറ്റിപ്പിടിച്ച് പൊറ്റയായി മാറി മുടിയുടെ വളര്‍ച്ചയെ തടയും.
അസുഖങ്ങള്‍: ചില അസുഖങ്ങള്‍ കൊണ്ടും താരന്‍ വരാം. പാര്‍ക്കിന്‍സോണിസം, എപിലെപ്‌സി തുടങ്ങിയ രോഗങ്ങളുള്ളവരില്‍ താരന്‍ കൂടുതല്‍ കാണാറുണ്ട്.
പോഷകക്കുറവ്: ഭക്ഷണത്തില്‍ പോഷക സമ്പുഷ്ടമായ ഘടകങ്ങളുടെ കുറവ് താരന് ഇടയാക്കിയേക്കാം. റൈബോഫ്‌ളേപിന്‍ മുതലായ വിറ്റാമിനുകളുടെ കുറവ് താരന് ഇടയാക്കിയേക്കാം.
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ: തൈറോയിഡ് ഗ്രന്ഥികളുടെയും പിറ്റിയൂട്ടറി ഗ്രന്ഥികളുടെയും പ്രവര്‍ത്തനത്തിലുണ്ടാകുന്ന വ്യത്യാസം താരനും മുടികൊഴിച്ചിലിനും ഇടയാക്കും.
താരനും മുടിയും തമ്മില്‍
മുടികൊഴിയുന്നതിന്റെ ഉത്തരവാദിത്വം താരന്റെ തലയില്‍ കെട്ടിവെക്കാനാണ് പലരും ഇഷ്ടപ്പെടുന്നത്. താരന്‍ ശിരോചര്‍മ്മത്തിലുണ്ടാകുന്ന അസുഖമാണ്. ഇത് മുടിയേയോ അതിന്റെ വേരിനെയോ ബാധിക്കുന്ന ഒന്നല്ല. താരന് കൃത്യമായ ചികിത്സ വേണം. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു മരുന്നും ഷാപൂവും നിശ്ചിതകാലത്തേക്ക് ഉപയോഗിക്കണം. ഇതില്‍ വീഴ്ച വന്നാല്‍ അത് അണുബാധയിലേക്ക് നയിക്കാം. അതിന്റെ ഫലമായി തലയില്‍ ഫംഗസും ബാക്ടീരിയയും നിറഞ്ഞ് താരന്‍ രൂക്ഷമാകും. ഇങ്ങനെ വരുമ്പോഴാണ് വലിയ തോതിലുള്ള മുടികൊഴിച്ചിലിന് കാരണമാകുന്നത്.
ചികിത്സ
സാലിസിലിക് ആസിസോ സെലിനിയം സള്‍ഫൈസോ കലര്‍ന്ന ഷാംപൂ ആണ് താരന്റെ പ്രധാന മരുന്ന്. ശിരോചര്‍മ്മത്തിലെ ഫംഗസുകളെ നശിപ്പിക്കുന്ന സംയുക്തങ്ങള്‍ ഇവയില്‍ അടങ്ങിയിരിക്കും. സാധാരണഗതിയില്‍ ഇത്തരം മരുന്നുകള്‍ ദീര്‍ഘകാലത്തേക്ക് ഉപയോഗിക്കേണ്ടവയാണ്. താരന്റെ തീവ്രതക്കനുസരിച്ച് മരുന്നിന്റെ അളവില്‍ മാറ്റം വരും.
സ്‌ട്രെച്ച്മാര്‍ക്കുകള്‍
സ്‌ട്രെച്ച്മാര്‍ക്കുകളെ കുറിച്ച് പറയാതെ ഗര്‍ഭാനന്തര കാലം കടന്നു പോകില്ല. ഗര്‍ഭകാലത്ത് ചര്‍മ്മം വലിയുന്നതാണ് ഗര്‍ഭാനന്തരം സ്‌ട്രെച്ച്മാര്‍ക്കുകള്‍ ഉണ്ടാകാനുള്ള കാരണം. ഇതിന് പുറമെ വളരെ വേഗത്തില്‍ ശരീരഭാരം കൂടുകയും കുറയുകയും ചെയ്യുന്നതും ശരീരത്തില്‍ സ്‌ട്രേച്ച്മാര്‍ക്കുകള്‍ ഉണ്ടാകാന്‍ കാരണമാകും. ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നതും മതിയായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ഗര്‍ഭകാലത്ത് സ്‌ട്രെച്ച് മാര്‍ക്കുകള്‍ വരുന്നത് തടയാന്‍ സഹായിക്കും.
കറ്റാര്‍ വാഴ ജെല്‍, വെള്ളരിക്ക, നാരങ്ങ ജ്യൂസ്, കൊക്കോ ബട്ടര്‍, വെളിച്ചെണ്ണ എന്നിവ തേക്കുന്നത് സ്‌ട്രെച്ച്മാര്‍ക്കുകളില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കും. സ്‌ട്രെച്ച് മാര്‍ക്കുകള്‍ നിയന്ത്രിക്കുന്നതിന് ചര്‍മ്മത്തിന്റെ നനവ് നിലനിര്‍ത്തുക എന്നത് പ്രധാനമാണ്. അതിനാല്‍ പതിവായി മോയ്ചുറൈസ് ചെയ്യുക. സ്‌ട്രെച്ച്മാര്‍ക്ക് കളയുന്നതിന് കോക്കോ ബട്ടര്‍ ക്രീമുകള്‍ എല്ലാ ദിവസവും മോയ്ചുറൈസര്‍ ആയി ഉപയോഗിക്കുക. ചര്‍മ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നതിന് മസാജ് ചെയ്യുന്നത് സഹായിക്കും.
(കുമ്പള ഡോക്‌ടേര്‍സ് ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റാണ് ലേഖിക)

Related Articles
Next Story
Share it