ബെണ്ടിച്ചാലില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവം; സംശയിക്കപ്പെടുന്ന ആളുടെ സ്വദേശം സംബന്ധിച്ച് അവ്യക്തത
ചട്ടഞ്ചാല്‍: ഒരാഴ്ച മുമ്പ് ബെണ്ടിച്ചാലിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ അസ്ഥികൂടവുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങിയില്ല. ബെണ്ടിച്ചാല്‍ നിസാമുദ്ദീന്‍ നഗറിലെ കുറ്റിക്കാട്ടിലാണ് നാല്‍പ്പത് വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ളയാളുടെ അസ്ഥികൂടം കണ്ടെത്തിയത്. ഇത് ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്തത് പൊലീസിനെ കുഴയ്ക്കുകയാണ്. വളപട്ടണത്തെ മധുവിന്റേതാണ് അസ്ഥികൂടമെന്ന നിലയിലായിരുന്നു പൊലീസിന്റെ പ്രാഥമികാന്വേഷണം. നീര്‍ച്ചാലിലെ ഒരു അധ്യാപകന്റെ വീട്ടുപറമ്പില്‍ വളപട്ടണത്തെ മധു എന്നയാള്‍ ജോലി ചെയ്തിരുന്നുവെന്നും ഇയാളെ ഒന്നരമാസം മുമ്പ് കാണാനില്ലെന്നുമായിരുന്നു പൊലീസിന് ലഭിച്ചിരുന്ന വിവരം. ജോലിക്കിടയില്‍ മധു ആവശ്യപ്പെട്ട പണം അധ്യാപകന്‍ […]

ചട്ടഞ്ചാല്‍: ഒരാഴ്ച മുമ്പ് ബെണ്ടിച്ചാലിലെ കുറ്റിക്കാട്ടില്‍ കണ്ടെത്തിയ അസ്ഥികൂടവുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങിയില്ല. ബെണ്ടിച്ചാല്‍ നിസാമുദ്ദീന്‍ നഗറിലെ കുറ്റിക്കാട്ടിലാണ് നാല്‍പ്പത് വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ളയാളുടെ അസ്ഥികൂടം കണ്ടെത്തിയത്. ഇത് ആരുടേതാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയാത്തത് പൊലീസിനെ കുഴയ്ക്കുകയാണ്. വളപട്ടണത്തെ മധുവിന്റേതാണ് അസ്ഥികൂടമെന്ന നിലയിലായിരുന്നു പൊലീസിന്റെ പ്രാഥമികാന്വേഷണം. നീര്‍ച്ചാലിലെ ഒരു അധ്യാപകന്റെ വീട്ടുപറമ്പില്‍ വളപട്ടണത്തെ മധു എന്നയാള്‍ ജോലി ചെയ്തിരുന്നുവെന്നും ഇയാളെ ഒന്നരമാസം മുമ്പ് കാണാനില്ലെന്നുമായിരുന്നു പൊലീസിന് ലഭിച്ചിരുന്ന വിവരം. ജോലിക്കിടയില്‍ മധു ആവശ്യപ്പെട്ട പണം അധ്യാപകന്‍ നല്‍കിയിരുന്നതിനാല്‍ മൃതദേഹാവശിഷ്ടത്തിനടുത്തുനിന്ന് കണ്ടെടുത്ത പണം ഇതാകാമെന്ന സംശയവും പൊലീസിനുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേല്‍പ്പറമ്പ് സി.ഐ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പയ്യന്നൂര്‍, വളപട്ടണം ഭാഗങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും വളപട്ടണത്ത് ഇങ്ങനെയൊരാള്‍ താമസിച്ചിരുന്നില്ലെന്ന് വ്യക്തമായി. നീര്‍ച്ചാലിലെ അധ്യാപകന്റെ വീട്ടുപറമ്പില്‍ ജോലി ചെയ്തിരുന്നയാള്‍ പലയിടങ്ങളിലും ജോലി ചെയ്തിട്ടുണ്ടെന്നും ഓരോ സ്ഥലത്തും പേരും സ്വദേശവും വ്യത്യസ്തമായാണ് ഇയാള്‍ പറഞ്ഞതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. ഈ സാഹചര്യത്തില്‍ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാറായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. അസ്ഥികൂടവുമായി ബന്ധപ്പെട്ട് ഇതുവരെ ആരും പൊലീസിനെ സമീപിച്ചിട്ടില്ല. വീടുമായും നാടുമായും കാലങ്ങളായി ബന്ധമില്ലാത്ത ആളാണ് മരിച്ചതെന്ന് ഇതോടെ പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. മാംസം അടര്‍ന്നുമാറി അസ്ഥികൂടം മാത്രം അവശേഷിച്ചതിനാല്‍ എങ്ങനെ മരണം സംഭവിച്ചുവെന്നും വ്യക്തമല്ല. ശാസ്ത്രീയമായ പരിശോധനകളിലൂടെ മരണകാരണം കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടരുകയാണ്.