10 മാസത്തോളം അടഞ്ഞുകിടന്ന ഫര്‍ണീച്ചര്‍ ഷോപ്പ് തുറന്നപ്പോള്‍ കണ്ടത് തല വേര്‍പ്പെട്ട അസ്ഥികൂടം

ഹൈദരബാദ്: ഏറെ കാലമായി അടഞ്ഞുകിടന്ന കടമുറിക്കുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഹൈദരാബാദിലാണ്‌ സംഭവം. മാസങ്ങളായി അടഞ്ഞുകിടക്കുന്ന ക്ഷേത്രം ഉടമസ്ഥതയിലുള്ള ഫര്‍ണീച്ചര്‍ ഷോപ്പിനുള്ളിലാണ് തല വേര്‍പ്പെട്ട നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്. ഷട്ടര്‍ തുറന്നപ്പോള്‍ മുറിയില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുകയായിരുന്നു. മുറിയില്‍ പരിശോധന നടത്തിയപ്പോള്‍ അടച്ചിട്ട മരപ്പെട്ടിക്കുള്ളില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് പശ്ചിമബംഗാള്‍ സ്വദേശിക്ക് ഷോപ്പ് വാടകയ്ക്ക് നല്‍കിയത്. എന്നാല്‍, കഴിഞ്ഞ പത്തുമാസമായി ഷോപ്പ് അടച്ചിട്ട നിലയിലാണ്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതായും പ്രതിയെ അറസ്റ്റ് ചെയ്തതായും […]

ഹൈദരബാദ്: ഏറെ കാലമായി അടഞ്ഞുകിടന്ന കടമുറിക്കുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഹൈദരാബാദിലാണ്‌ സംഭവം. മാസങ്ങളായി അടഞ്ഞുകിടക്കുന്ന ക്ഷേത്രം ഉടമസ്ഥതയിലുള്ള ഫര്‍ണീച്ചര്‍ ഷോപ്പിനുള്ളിലാണ് തല വേര്‍പ്പെട്ട നിലയില്‍ അസ്ഥികൂടം കണ്ടെത്തിയത്.

ഷട്ടര്‍ തുറന്നപ്പോള്‍ മുറിയില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുകയായിരുന്നു. മുറിയില്‍ പരിശോധന നടത്തിയപ്പോള്‍ അടച്ചിട്ട മരപ്പെട്ടിക്കുള്ളില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് പശ്ചിമബംഗാള്‍ സ്വദേശിക്ക് ഷോപ്പ് വാടകയ്ക്ക് നല്‍കിയത്. എന്നാല്‍, കഴിഞ്ഞ പത്തുമാസമായി ഷോപ്പ് അടച്ചിട്ട നിലയിലാണ്.

കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞതായും പ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. അവിഹിത ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it