കൊച്ചി: സര്‍വന്റ്സ് ഓഫ് സൊസൈറ്റിയുടെ ആരോഗ്യ രത്ന അവാര്‍ഡ് വി.പി.എസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.കെ അബ്ദുല്ലക്ക് സമ്മാനിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് സോഫി തോമസിന്റെ സാന്നിധ്യത്തില്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം.കെ സക്കറിയയില്‍ നിന്ന് എസ്.കെ അബ്ദുല്ല പുരസ്‌കാരം ഏറ്റുവാങ്ങി.
ആരോഗ്യ സംരക്ഷണ മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കുള്ള അംഗീകാരമാണ് സര്‍വന്റ്സ് ഓഫ് സൊസൈറ്റിയുടെ ആരോഗ്യ രത്ന അവാര്‍ഡ്. ആതുരസേവന രംഗത്തെ അര്‍പ്പണബോധത്തിന്റെയും സേവനത്തിന്റെയും അടിസ്ഥാനത്തിലാണ് എസ്.കെ അബ്ദുല്ല അവാര്‍ഡിന് അര്‍ഹനായത്. സമൂഹത്തിന്റെ ക്ഷേമത്തിനായുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട് മെഡിക്കല്‍ പരിചരണവും സേവനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതില്‍ തന്റെ പരിശ്രമങ്ങള്‍ തുടരുമെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് എസ്.കെ അബ്ദുല്ല പറഞ്ഞു.