കോവിഡ് പശ്ചാത്തലത്തില്‍ ആറാം ക്ലാസുകാരിയുടെ ഷോര്‍ട്ട് ഫിലിം

കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ ആറാം ക്ലാസുകാരി ഏകാംഗ ഷോര്‍ട്ട് ഫിലിം ഒരുക്കി. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും അഭിനയവുമെല്ലാം ഈ കൊച്ചു മിടുക്കി തന്നെ. ചെറുവത്തൂര്‍ വലിയപൊയില്‍ സ്വദേശിയായ ബിനോയുടെയും സജ്‌ന ബിനോയിയുടെയും ഏക മകളായ ധനലക്ഷ്മി സി. ബിനോയിയാണ് ഏകാംഗ ഷോര്‍ട്ട് ഫിലിം ഒരുക്കിയത്. കാസര്‍കോട് പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിയില്‍ സിനിമ സംവിധായകന്‍ ഫാറൂഖ് അബ്ദുല്‍ റഹ്‌മാന്‍ ഷോര്‍ട്ട് ഫിലിം പ്രകാശനം നിര്‍വ്വഹിച്ചു. അമ്മ സജ്‌ന ബിനോയി, അമ്മുമ്മ ഭാര്‍ഗവി, കലാക്ഷേത്ര കലാസാഹിത്യ […]

കാസര്‍കോട്: കോവിഡ് പശ്ചാത്തലത്തില്‍ ആറാം ക്ലാസുകാരി ഏകാംഗ ഷോര്‍ട്ട് ഫിലിം ഒരുക്കി. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും അഭിനയവുമെല്ലാം ഈ കൊച്ചു മിടുക്കി തന്നെ. ചെറുവത്തൂര്‍ വലിയപൊയില്‍ സ്വദേശിയായ ബിനോയുടെയും സജ്‌ന ബിനോയിയുടെയും ഏക മകളായ ധനലക്ഷ്മി സി. ബിനോയിയാണ് ഏകാംഗ ഷോര്‍ട്ട് ഫിലിം ഒരുക്കിയത്.
കാസര്‍കോട് പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന പരിപാടിയില്‍ സിനിമ സംവിധായകന്‍ ഫാറൂഖ് അബ്ദുല്‍ റഹ്‌മാന്‍ ഷോര്‍ട്ട് ഫിലിം പ്രകാശനം നിര്‍വ്വഹിച്ചു. അമ്മ സജ്‌ന ബിനോയി, അമ്മുമ്മ ഭാര്‍ഗവി, കലാക്ഷേത്ര കലാസാഹിത്യ അക്കാദമി ജില്ലാ പ്രസിഡണ്ട് അഴകേശന്‍ തുരുത്തി, പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡണ്ട് സണ്ണി ജോസഫ് പങ്കെടുത്തു.
വലിയപൊയില്‍ നാലിലാംകണ്ടം ജി.യു.പി സ്‌കൂളിലെ ആറാം തരം വിദ്യാഥിനിയാണ് ധനലക്ഷ്മി.
ഷോര്‍ട്ട് മൂവിയുടെ നിര്‍മ്മാണം കെ. രവീന്ദ്രന്‍ നായരാണ്. ക്യാമറ രാഹുല്‍ ലൂമിയര്‍, സുനില്‍ പാര്‍വ്വതി എഡിറ്റിംഗ്, വിനീഷ് റെയിന്‍ബോ റെക്കോര്‍ഡിംഗ് പയ്യന്നൂര്‍ വൈറ്റ് ലാന്റ് സ്റ്റുഡിയോ.
നേരത്തെ കോവിഡ് പ്രമേയമാക്കി പുറത്തിറക്കിയ വീഡിയോ ആല്‍ബം ശ്രദ്ധേയമായിരുന്നു. ജന്മനാ രോഗിയായി പിറന്ന കുഞ്ഞനുജത്തിയുടെ അകാലത്തിലുള്ള മരണം ഉണ്ടാക്കിയ വേദനയില്‍ സ്വന്തമായി എഴുതി ആലപിച്ച് അവതരിപ്പിച്ച വീഡിയോ ആല്‍ബവും നേരത്തെ പുറത്തിറക്കിയിരുന്നു.

Related Articles
Next Story
Share it