പ്രണയാഭ്യര്‍ഥന നിരസിച്ച പതിനാറുകാരിയെ സഹോദരിയുടെ കണ്‍മുന്നില്‍ കുത്തിക്കൊലപ്പെടുത്തി;തുടര്‍ന്ന് ഒളിവില്‍ പോയ പ്രതി പൊലീസ് പിടിയില്‍

ബെലഗാവി: പ്രണയാഭ്യര്‍ഥന നിരസിച്ച പതിനാറുകാരിയെ സഹോദരിയുടെ കണ്‍മുന്നില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി. ഇതിന് ശേഷം ഒളിവില്‍ പോയ യുവാവിനെ പൊലീസ് പിടികൂടി.ബെലഗാവി തെര്‍ദാലിലെ അമീര്‍ ജമാദാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.ഹരുഗേരിയില്‍ പോയിരുന്ന പെണ്‍കുട്ടി ഇളയ സഹോദരിയോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ അമീര്‍ തടഞ്ഞുനിര്‍ത്തുകയും കഠാര കൊണ്ട് കുത്തുകയുമായിരുന്നു. സഹോദരിയുടെ നിലവിളി കേട്ട് ആളുകള്‍ എത്തിയതോടെ അമീര്‍ ഓടിരക്ഷപ്പെട്ടു. കഴുത്തിലും നെഞ്ചിലും വയറിലും ആഴത്തിലുള്ള കുത്തേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. പ്രതിയെ […]

ബെലഗാവി: പ്രണയാഭ്യര്‍ഥന നിരസിച്ച പതിനാറുകാരിയെ സഹോദരിയുടെ കണ്‍മുന്നില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തി. ഇതിന് ശേഷം ഒളിവില്‍ പോയ യുവാവിനെ പൊലീസ് പിടികൂടി.ബെലഗാവി തെര്‍ദാലിലെ അമീര്‍ ജമാദാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.ഹരുഗേരിയില്‍ പോയിരുന്ന പെണ്‍കുട്ടി ഇളയ സഹോദരിയോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോള്‍ അമീര്‍ തടഞ്ഞുനിര്‍ത്തുകയും കഠാര കൊണ്ട് കുത്തുകയുമായിരുന്നു. സഹോദരിയുടെ നിലവിളി കേട്ട് ആളുകള്‍ എത്തിയതോടെ അമീര്‍ ഓടിരക്ഷപ്പെട്ടു. കഴുത്തിലും നെഞ്ചിലും വയറിലും ആഴത്തിലുള്ള കുത്തേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായി തിരച്ചില്‍ നടത്തുകയും കരിമ്പുപാടത്ത് ഒളിച്ചിരിക്കുകയായിരുന്ന അമീറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അമീര്‍ പ്രണയാഭ്യര്‍ഥനയുമായി നിരന്തരം പെണ്‍കുട്ടിയുടെ പിറകെ നടന്ന് ശല്യപ്പെടുത്തിയിരുന്നുവെന്നും പ്രണയം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു. പഠനത്തില്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം നാടിനെ കണ്ണീരിലാഴ്ത്തി.

Related Articles
Next Story
Share it