മംഗളൂരുവില്‍ സൈക്കിളില്‍ കളിക്കുകയായിരുന്ന ആറുവയസുകാരന് ടിപ്പര്‍ ലോറിയിടിച്ച് ദാരുണാന്ത്യം

മംഗളൂരു: മംഗളൂരുവില്‍ സൈക്കിളില്‍ കളിക്കുകയായിരുന്ന ആറുവയസുകാരന് ടിപ്പര്‍ ലോറിയിടിച്ച് ദാരുണാന്ത്യം. ബജാലിലെ ഹട്ടിയില്‍ താമസിക്കുന്ന ഹിദായത്തുള്ളയുടെ മകന്‍ മുഹമ്മദ് സിഷാനാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ കട്ടപ്പുണിക്ക് സമീപം കൊര്‍ദാബു ക്ഷേത്രത്തിന് പുറകിലുള്ള തടാക ബണ്ട് റോഡിന് സമീപം സിഷാന്‍ സൈക്കിളില്‍ കളിക്കുന്നതിനിടെയാണ് അപകടം. അതുവഴി പോവുകയായിരുന്ന ടിപ്പര്‍ ലോറി സൈക്കിളില്‍ ഇടിക്കുകയായിരുന്നു. സിഷാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.

മംഗളൂരു: മംഗളൂരുവില്‍ സൈക്കിളില്‍ കളിക്കുകയായിരുന്ന ആറുവയസുകാരന് ടിപ്പര്‍ ലോറിയിടിച്ച് ദാരുണാന്ത്യം. ബജാലിലെ ഹട്ടിയില്‍ താമസിക്കുന്ന ഹിദായത്തുള്ളയുടെ മകന്‍ മുഹമ്മദ് സിഷാനാണ് മരിച്ചത്.
ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ കട്ടപ്പുണിക്ക് സമീപം കൊര്‍ദാബു ക്ഷേത്രത്തിന് പുറകിലുള്ള തടാക ബണ്ട് റോഡിന് സമീപം സിഷാന്‍ സൈക്കിളില്‍ കളിക്കുന്നതിനിടെയാണ് അപകടം.
അതുവഴി പോവുകയായിരുന്ന ടിപ്പര്‍ ലോറി സൈക്കിളില്‍ ഇടിക്കുകയായിരുന്നു. സിഷാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it