കുമ്പളയില്‍ ആറ് ആടുകളെ വിഷം കൊടുത്ത് കൊന്നു; മിണ്ടാപ്രാണികളോട് ക്രൂരത കാണിച്ച സംഘത്തെ കണ്ടെത്താന്‍ അന്വേഷണവുമായി പൊലീസ്

കുമ്പള: വീട്ടില്‍ വളര്‍ത്തിയിരുന്ന ആറ് ആടുകളെ വിഷം കൊടുത്ത് കൊന്നതായി പരാതി. കളത്തൂര്‍ രിഫായിനഗര്‍ സജങ്കളയിലെ ടി.എല്‍ അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ഗര്‍ഭിണിയായ ആട് അടക്കം ആറ് ആടുകളാണ് ചത്തത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആടുകളെ മേയാന്‍ വിട്ടതായിരുന്നു. അഞ്ച് മണിയോടെ തിരിച്ചെത്തിയ മൂന്ന് മാസം ഗര്‍ഭിണിയായ ആടും മറ്റു നാല് ആടുകളും ആറ് മണിയോടെ വിവിധ ലക്ഷണങ്ങള്‍ കാണിച്ച് ചത്തുവീഴുകയായിരുന്നു. അവശേഷിച്ച ആട് രാത്രി ഒരു മണിയോടെ ചത്തു. ഒന്നരവര്‍ഷംമുമ്പാണ് അബ്ദുല്‍ഖാദര്‍ ആടുകളെ […]

കുമ്പള: വീട്ടില്‍ വളര്‍ത്തിയിരുന്ന ആറ് ആടുകളെ വിഷം കൊടുത്ത് കൊന്നതായി പരാതി. കളത്തൂര്‍ രിഫായിനഗര്‍ സജങ്കളയിലെ ടി.എല്‍ അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന ഗര്‍ഭിണിയായ ആട് അടക്കം ആറ് ആടുകളാണ് ചത്തത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ആടുകളെ മേയാന്‍ വിട്ടതായിരുന്നു. അഞ്ച് മണിയോടെ തിരിച്ചെത്തിയ മൂന്ന് മാസം ഗര്‍ഭിണിയായ ആടും മറ്റു നാല് ആടുകളും ആറ് മണിയോടെ വിവിധ ലക്ഷണങ്ങള്‍ കാണിച്ച് ചത്തുവീഴുകയായിരുന്നു. അവശേഷിച്ച ആട് രാത്രി ഒരു മണിയോടെ ചത്തു.
ഒന്നരവര്‍ഷംമുമ്പാണ് അബ്ദുല്‍ഖാദര്‍ ആടുകളെ വളര്‍ത്താന്‍ കൊണ്ടുവന്നത്. ആടുകളെ മേയാന്‍ വിടുന്നതിനെ ചിലയാളുകള്‍ എതിര്‍ത്തിരുന്നുവത്രെ. ഇതാണ് വിഷം കൊടുത്ത് കൊന്നതാണെന്ന സംശയത്തിന് കാരണമായി പറയുന്നത്. കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു. മൃഗാസ്പത്രിയിലെ ഡോ. ജിതിന്‍ദാസ് രാജു സ്ഥലത്തെത്തി ഉച്ചയോടെ ആടുകളെ പോസ്റ്റുമോര്‍ട്ടം ചെയ്യും.

Related Articles
Next Story
Share it