ചിത്താരിയില്‍ ബസ് നിയന്ത്രണം വിട്ട് മതിലുകളിലിടിച്ച് ആറ് പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്ഡിക്കുന്നില്‍ ബസ് നിയന്ത്രണം വിട്ട് മതിലുകളിലിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു.ഇന്ന് രാവിലെ 6.45നാണ് അപകടം. മലപ്പുറത്ത് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന മിനി ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.ഭക്ഷണം തയ്യാറാക്കാന്‍ പോവുകയായിരുന്നവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്.ചാമുണ്ഡിക്കുന്നിലെ അബ്ദുല്‍ റഹ്മാന്റെ വീട്ടുമതിലും സമീപത്തെ കടയുടെ മതിലും തകര്‍ന്നു. ആറ് പേരാണ് ബസിലുണ്ടായിരുന്നത്. ബസില്‍ കുടുങ്ങിയവരെ നാട്ടുകാരാണ് പുറത്തെടുത്തത്.

കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്ഡിക്കുന്നില്‍ ബസ് നിയന്ത്രണം വിട്ട് മതിലുകളിലിടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ 6.45നാണ് അപകടം. മലപ്പുറത്ത് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന മിനി ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.
ഭക്ഷണം തയ്യാറാക്കാന്‍ പോവുകയായിരുന്നവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്.
ചാമുണ്ഡിക്കുന്നിലെ അബ്ദുല്‍ റഹ്മാന്റെ വീട്ടുമതിലും സമീപത്തെ കടയുടെ മതിലും തകര്‍ന്നു. ആറ് പേരാണ് ബസിലുണ്ടായിരുന്നത്. ബസില്‍ കുടുങ്ങിയവരെ നാട്ടുകാരാണ് പുറത്തെടുത്തത്.

Related Articles
Next Story
Share it