കടുമേനി സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും പെണ്‍മക്കളുമുള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ചിറ്റാരിക്കാല്‍ കടുമേനി സര്‍ക്കാരിയ കോളനിയിലെ പി.എം രാമകൃഷ്ണനെ (49) കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും പെണ്‍മക്കളുമുള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമകൃഷ്ണന്റെ ഭാര്യ പി.കെ തമ്പായ ി(40), മക്കളായ പി.ആര്‍. രാധിക, രാജി, പി.എസ് സുനില്‍(19), പി മഹേഷ് (19), ശ്രീനിവാസ് എന്നിവരെയാണ് ചിറ്റാരിക്കാല്‍ ഇന്‍സ്പെക്ടര്‍ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രാമകൃഷ്ണന്റെ മരണം സംബന്ധിച്ച് വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഭാര്യയും […]

കാഞ്ഞങ്ങാട്: ചിറ്റാരിക്കാല്‍ കടുമേനി സര്‍ക്കാരിയ കോളനിയിലെ പി.എം രാമകൃഷ്ണനെ (49) കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും പെണ്‍മക്കളുമുള്‍പ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാമകൃഷ്ണന്റെ ഭാര്യ പി.കെ തമ്പായ ി(40), മക്കളായ പി.ആര്‍. രാധിക, രാജി, പി.എസ് സുനില്‍(19), പി മഹേഷ് (19), ശ്രീനിവാസ് എന്നിവരെയാണ് ചിറ്റാരിക്കാല്‍ ഇന്‍സ്പെക്ടര്‍ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രാമകൃഷ്ണന്റെ മരണം സംബന്ധിച്ച് വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഭാര്യയും പെണ്‍മക്കളുമടക്കമുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിയുകയായിരുന്നു. രാമകൃഷ്ണന്റെ രണ്ട് പെണ്‍മക്കളുമായി സുനിലിനും മഹേഷിനും ബന്ധമുണ്ടായിരുന്നുവെന്നും ഇതിനെ രാമകൃഷ്ണന്‍ എതിര്‍ത്തതോടെ തമ്പായിയും പെണ്‍മക്കളും കാമുകന്മാരും കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ശ്രീനിവാസിനെ കൊലപാതകത്തിനായി ഒപ്പം കൂട്ടുകയായിരുന്നു. രാമകൃഷ്ണനെ കൊലപ്പെടുത്തി ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ത്ത ശേഷം പിന്നീട് പെണ്‍മക്കളെ കാമുകന്‍മാര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാനാണ് തമ്പായി പദ്ധതിയിട്ടതെന്നും പൊലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് രാമകൃഷ്ണന്റെ മൃതദേഹം വീട്ടില്‍ നിന്ന് നൂറുമീറ്റര്‍ അകലെ കാട്ടിനകത്ത് കണ്ടെത്തിയത്. കഴുത്തില്‍ തോര്‍ത്ത് മുണ്ട് ചുറ്റിയ നിലയില്‍ കാണപ്പെട്ട മൃതദേഹത്തില്‍ പാടും കാണപ്പെട്ടു. മരണത്തില്‍ സംശയമുയര്‍ന്നതോടെ മൃതദേഹം ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍ക്വസ്റ്റിന് ശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോള്‍ ശ്വാസം മുട്ടിയാണ് മരണമെന്ന് വ്യക്തമായി. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിയതോടെയാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനായത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ വീടിന്റെ ഉമ്മറത്ത് മദ്യലഹരിയില്‍ ഉറങ്ങുകയായിരുന്ന രാമകൃഷ്ണനെ ഭാര്യ തമ്പായിയും പെണ്‍മക്കളും അടക്കമുള്ളവര്‍ സാരികൊണ്ട് കഴുത്തില്‍ കുരുക്കിട്ട് വീടിന്റെ കഴുക്കോലില്‍ കെട്ടിത്തൂക്കുകയായിരുന്നു. മരണമുറപ്പിച്ച ശേഷം രാത്രി 12 മണിയോടെ തൊട്ടടുത്തുള്ള വനപ്രദേശത്ത് മൃതദേഹം തള്ളുകയാണുണ്ടായത്.