ശക്തമായ കാറ്റിലും മഴയിലും രണ്ട് മത്സ്യബന്ധനബോട്ടുകള്‍ കടലില്‍ മറിഞ്ഞു; ആറുപേരെ രക്ഷപ്പെടുത്തി
മംഗളൂരു: കുന്താപുരത്ത് ശക്തമായ കാറ്റിനും മഴക്കുമിടെ രണ്ട് മത്സ്യബന്ധനബോട്ടുകള്‍ കടലില്‍ മറിഞ്ഞു. അപകടത്തില്‍പെട്ട ആറ് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. കുന്താപുരത്തിനടുത്ത കഞ്ചുഗോഡ്, ഹൊസപേട്ട എന്നിവിടങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ ഇറങ്ങിയ ബോട്ടുകളാണ് മറിഞ്ഞത്. രാമ ഖാര്‍വിയുടെ 'ഓംകാര പ്രസന്ന' ബോട്ടില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. കനത്ത മഴയിലും കാറ്റിലും കഞ്ചുഗോഡ് തീരത്തിന് സമീപം ബോട്ട് മറിഞ്ഞു. മറ്റ് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പെട്ട ബോട്ടിലുണ്ടായിരുന്ന രാമ ഖാര്‍വി (65), നാഗരാജ് ഖാര്‍വി (38), വിനയ് ഖാര്‍വി (30) എന്നിവരെ […]

മംഗളൂരു: കുന്താപുരത്ത് ശക്തമായ കാറ്റിനും മഴക്കുമിടെ രണ്ട് മത്സ്യബന്ധനബോട്ടുകള്‍ കടലില്‍ മറിഞ്ഞു. അപകടത്തില്‍പെട്ട ആറ് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. കുന്താപുരത്തിനടുത്ത കഞ്ചുഗോഡ്, ഹൊസപേട്ട എന്നിവിടങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ ഇറങ്ങിയ ബോട്ടുകളാണ് മറിഞ്ഞത്.
രാമ ഖാര്‍വിയുടെ 'ഓംകാര പ്രസന്ന' ബോട്ടില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. കനത്ത മഴയിലും കാറ്റിലും കഞ്ചുഗോഡ് തീരത്തിന് സമീപം ബോട്ട് മറിഞ്ഞു.
മറ്റ് മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പെട്ട ബോട്ടിലുണ്ടായിരുന്ന രാമ ഖാര്‍വി (65), നാഗരാജ് ഖാര്‍വി (38), വിനയ് ഖാര്‍വി (30) എന്നിവരെ രക്ഷപ്പെടുത്തി. ബോട്ട് എഞ്ചിന്‍, മത്സ്യബന്ധന വല, ബോട്ടിലെ മറ്റ് സാമഗ്രികള്‍ എന്നിവ കടലില്‍ മുങ്ങിപ്പോയതിനാല്‍ 5 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി തീരദേശ സുരക്ഷാ പൊലീസ് പറഞ്ഞു. ഹൊസാപേട്ടിലെ ട്രാസിയില്‍ മറ്റൊരു ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യതൊഴിലാളികള്‍ കടലില്‍ അകപ്പെട്ടു. ഹൊസപേട്ടിലെ നാഗ ഖാര്‍വി (54), ഭഗത് നഗറിലെ നിത്യാനന്ദ ഖാര്‍വി (47), ഗുജ്ജാദിയിലെ റോഷന്‍ (37) എന്നിവര്‍ സഞ്ചരിച്ച 'യക്ഷേശ്വരി അനുഗ്രഹ' എന്ന ബോട്ടാണ് മറിഞ്ഞത്. മറ്റൊരു ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്. സംഭവത്തില്‍ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.