ക്ഷേത്രത്തിലേക്ക് നടന്നുപോകുകയായിരുന്നവരെ കയറ്റിയ വാഹനം നിയന്ത്രണം വിട്ട് ആല്‍മരത്തിലിടിച്ച് മറിഞ്ഞു; പതിനൊന്നുകാരിയടക്കം ആറുപേര്‍ക്ക് ദാരുണമരണം

ബെല്‍ഗാവി: ക്ഷേത്രത്തിലേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്നവരെ കയറ്റിയ വാഹനം നിയന്ത്രണം വിട്ട് ആല്‍മരത്തിലിടിച്ചുമറിഞ്ഞു. അപകടത്തില്‍ പതിനൊന്നുകാരിയുള്‍പ്പെടെ ആറുപേര്‍ മരിച്ചു. ഹനുമവ്വ (25), ദീപ (31), സവിത (17), സുപ്രീത (11), ഇന്ദിര (24), മാരുതി (42) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ബെല്‍ഗാവി ജില്ലയിലെ ചുഞ്ചനുര ഗ്രാമത്തിന് സമീപമാണ് അപകടം. 16 പേര്‍ക്ക് പരിക്കേറ്റു.ഹുലന്ദ ഗ്രാമത്തില്‍ നിന്ന് പ്രസിദ്ധമായ സൗന്ദത്തി യല്ലമ്മ ക്ഷേത്രത്തിലേക്ക് യാത്ര ചെയ്തവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൊലേറോ വാഹനം വളവില്‍ നിയന്ത്രണം വിട്ട് ആല്‍മരത്തില്‍ […]

ബെല്‍ഗാവി: ക്ഷേത്രത്തിലേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്നവരെ കയറ്റിയ വാഹനം നിയന്ത്രണം വിട്ട് ആല്‍മരത്തിലിടിച്ചുമറിഞ്ഞു. അപകടത്തില്‍ പതിനൊന്നുകാരിയുള്‍പ്പെടെ ആറുപേര്‍ മരിച്ചു. ഹനുമവ്വ (25), ദീപ (31), സവിത (17), സുപ്രീത (11), ഇന്ദിര (24), മാരുതി (42) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ ബെല്‍ഗാവി ജില്ലയിലെ ചുഞ്ചനുര ഗ്രാമത്തിന് സമീപമാണ് അപകടം. 16 പേര്‍ക്ക് പരിക്കേറ്റു.
ഹുലന്ദ ഗ്രാമത്തില്‍ നിന്ന് പ്രസിദ്ധമായ സൗന്ദത്തി യല്ലമ്മ ക്ഷേത്രത്തിലേക്ക് യാത്ര ചെയ്തവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൊലേറോ വാഹനം വളവില്‍ നിയന്ത്രണം വിട്ട് ആല്‍മരത്തില്‍ ഇടിച്ച് മറിയുകയായിരുന്നു.
ക്ഷേത്രത്തിലേക്ക് നടന്നുപോകുകയായിരുന്നവരെ കണ്ടപ്പോള്‍ ബൊലേറോ വാഹനം നിര്‍ത്തി ഡ്രൈവര്‍ കയറാന്‍ നിര്‍ബന്ധിച്ചതായി പൊലീസ് പറഞ്ഞു. യാത്ര ആരംഭിച്ച് മിനുട്ടുകള്‍ക്കകം അപകടമുണ്ടാവുകയും അഞ്ച് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നു. മറ്റൊരാള്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്. അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. ബൊലേറോ വാഹനത്തില്‍ 23 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലയുടെ കൂടി ചുമതലയുള്ള ജലവിഭവ മന്ത്രി ഗോവിന്ദ കാരജോള്‍ അറിയിച്ചു.

Related Articles
Next Story
Share it