മൊഗ്രാല്‍ പുഴയില്‍ നിന്നും അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട ആറ് തോണികള്‍ പിടിച്ചെടുത്തു

കാസര്‍കോട്: മൊഗ്രാല്‍ പുഴയില്‍ നിന്നും അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട ആറ് തോണികള്‍ ഡി.വൈ. എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെയും ഇന്‍സ്‌പെക്ടര്‍ പി. അജിത്തിന്റെയും നേതൃത്വത്തില്‍ പൊലീസ് സംഘം പിടികൂടി. പൊലീസിന്റെ കണ്ണ് വെട്ടിച്ചു മണല്‍ കടത്തില്‍ ഏര്‍പ്പെട്ട തോണികളെ വേറൊരു തോണിയില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പൊലീസിന്റെ നീക്കം മനസ്സിലാക്കാന്‍ നിരവധി ആളുകളെ ഏര്‍പ്പെടുത്തിയാണ്  അനധികൃമായി മണല്‍ കടത്തുന്നത്. പൊലീസ് സംഘത്തില്‍ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡിലെ രാജേഷ്, ഓസ്റ്റിന്‍ തമ്പി, സുഭാഷ് കാസര്‍കോട് സ്റ്റേഷനിലെ രാഹുല്‍ എന്നിവരുണ്ടായിരുന്നു.

കാസര്‍കോട്: മൊഗ്രാല്‍ പുഴയില്‍ നിന്നും അനധികൃതമായി മണല്‍ വാരലില്‍ ഏര്‍പ്പെട്ട ആറ് തോണികള്‍ ഡി.വൈ. എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെയും ഇന്‍സ്‌പെക്ടര്‍ പി. അജിത്തിന്റെയും നേതൃത്വത്തില്‍ പൊലീസ് സംഘം പിടികൂടി. പൊലീസിന്റെ കണ്ണ് വെട്ടിച്ചു മണല്‍ കടത്തില്‍ ഏര്‍പ്പെട്ട തോണികളെ വേറൊരു തോണിയില്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
പൊലീസിന്റെ നീക്കം മനസ്സിലാക്കാന്‍ നിരവധി ആളുകളെ ഏര്‍പ്പെടുത്തിയാണ് അനധികൃമായി മണല്‍ കടത്തുന്നത്. പൊലീസ് സംഘത്തില്‍ ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡിലെ രാജേഷ്, ഓസ്റ്റിന്‍ തമ്പി, സുഭാഷ് കാസര്‍കോട് സ്റ്റേഷനിലെ രാഹുല്‍ എന്നിവരുണ്ടായിരുന്നു.

Related Articles
Next Story
Share it