മംഗളൂരുവില്‍ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് മത്സ്യതൊഴിലാളിയെ ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചു; ആറുപേര്‍ അറസ്റ്റില്‍

മംഗളൂരു: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് മത്സ്യതൊഴിലാളിയെ ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയും ആറുപേര്‍ അറസ്റ്റിലാകുകയും ചെയ്തു. മംഗളൂരു ബന്ദറിലാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ വൈല ഷീനുവാണ് ക്രൂരതക്കിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം മംഗളൂരു സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കുകയും സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശി കുമാറിന്റെ നേതൃത്വത്തിലുള്ള […]

മംഗളൂരു: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് മത്സ്യതൊഴിലാളിയെ ക്രെയിനില്‍ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയും ആറുപേര്‍ അറസ്റ്റിലാകുകയും ചെയ്തു. മംഗളൂരു ബന്ദറിലാണ് സംഭവം. ആന്ധ്രാപ്രദേശ് സ്വദേശിയായ വൈല ഷീനുവാണ് ക്രൂരതക്കിരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം മംഗളൂരു സിറ്റി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസെടുക്കുകയും സിറ്റി പൊലീസ് കമീഷണര്‍ എന്‍ ശശി കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശികളായ കൊണ്ടൂര്‍ പോളയ്യ (23), ആവുല രാജ് കുമാര്‍ (26), കാടാങ്കരി മനോഹര്‍ (21), വുതുകൊരി ജലയ്യ (30), കര്‍പ്പിങ്കരി രവി (27), പ്രളയ കാവേരി ഗോവിന്ദയ്യ (47) എന്നിവരാണ് അറസ്റ്റിലായത്.

Related Articles
Next Story
Share it