മംഗളൂരുവിലെ ഗുണ്ടാതലവന്‍ രാഹുലിനെ കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ അറസ്റ്റില്‍
മംഗളൂരു: മംഗളൂരുവിലെ ഗുണ്ടാതലവന്‍ രാഹുലിനെ കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ അറസ്റ്റില്‍. യെമ്മേക്കരെ സ്വദേശികളായ മഹേന്ദ്ര ഷെട്ടി (27), സുഷിത്ത് (20), വിഷ്ണു (20), ബോളാര്‍ സ്വദേശി അക്ഷയ് കുമാര്‍ (25), ശുഭം (26), മോര്‍ഗന്‍സ്‌ഗേറ്റിലെ ദിലേഷ് ബംഗേര (21) എന്നിവരാണ് അറസ്റ്റിലായത്. ഏപ്രില്‍ 28നാണ് യെമ്മേക്കരെ ഗ്രൗണ്ടില്‍ 27 കാരനായ രാഹുല്‍ വെട്ടേറ്റ് മരിച്ചത്. ഇരുമ്പ് മെക്കാനിക്കായ മഹേന്ദ്ര ഗള്‍ഫില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയ ആളാണ്. അക്ഷയ് അബുദാബിയില്‍ എസി മെക്കാനിക്കായി ജോലി ചെയ്യുന്നു, സുഷിത്ത് മംഗളൂരുവിലെ […]

മംഗളൂരു: മംഗളൂരുവിലെ ഗുണ്ടാതലവന്‍ രാഹുലിനെ കൊലപ്പെടുത്തിയ കേസില്‍ ആറുപേര്‍ അറസ്റ്റില്‍. യെമ്മേക്കരെ സ്വദേശികളായ മഹേന്ദ്ര ഷെട്ടി (27), സുഷിത്ത് (20), വിഷ്ണു (20), ബോളാര്‍ സ്വദേശി അക്ഷയ് കുമാര്‍ (25), ശുഭം (26), മോര്‍ഗന്‍സ്‌ഗേറ്റിലെ ദിലേഷ് ബംഗേര (21) എന്നിവരാണ് അറസ്റ്റിലായത്. ഏപ്രില്‍ 28നാണ് യെമ്മേക്കരെ ഗ്രൗണ്ടില്‍ 27 കാരനായ രാഹുല്‍ വെട്ടേറ്റ് മരിച്ചത്.
ഇരുമ്പ് മെക്കാനിക്കായ മഹേന്ദ്ര ഗള്‍ഫില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തിയ ആളാണ്. അക്ഷയ് അബുദാബിയില്‍ എസി മെക്കാനിക്കായി ജോലി ചെയ്യുന്നു, സുഷിത്ത് മംഗളൂരുവിലെ ഒരു സ്വകാര്യ കോളേജില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുന്നു. പ്രതികളായ മഹേന്ദ്ര, അക്ഷയ്, സുഷിത്ത്, ദിലേഷ് എന്നിവര്‍ രണ്ട് മോട്ടോര്‍ സൈക്കിളുകളിലായി ആയുധങ്ങളുമായി എത്തി രാഹുലിനെ അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ശുഭം, വിഷ്ണു എന്നിവര്‍ക്ക് പങ്കുള്ളതായി തെളിഞ്ഞെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ ഏഴും എട്ടും പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്.
2016ല്‍ യെമ്മേക്കരെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തിനിടെ രാഹുലും മുഖ്യപ്രതി മഹേന്ദ്രയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. 2019ല്‍ മഹേന്ദ്രയെയും 2020ല്‍ കാര്‍ത്തിക് ഷെട്ടിയെയും രാഹുല്‍ അക്രമിച്ചു. കാര്‍ത്തികും മഹേന്ദ്ര ഷെട്ടിയും സഹായികളും ചേര്‍ന്നാണ് രാഹുലിനെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തിയത്. അറസ്റ്റിലായ ആറുപേരില്‍ രണ്ടുപേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. ഇനിയും പിടിയിലാകാനിരിക്കുന്ന മറ്റ് പ്രതികള്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. പ്രതികളില്‍ നിന്ന് പത്ത് മൂര്‍ച്ചയുള്ള ആയുധങ്ങള്‍, രണ്ട് ഇരുചക്ര വാഹനങ്ങള്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു.