'കോണ്‍സുല്‍ ഈസ് ഈറ്റിങ് മാംഗോസ്'; കള്ളക്കടത്തിന് കോണ്‍സുലേറ്റ് ജീവനക്കാര്‍ കോഡ് ഭാഷ ഉപയോഗിച്ചിരുന്നതായി സ്വപ്‌ന പറഞ്ഞിരുന്നുവെന്ന് ശിവശങ്കറിന്റെ മൊഴി

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ സംഭവത്തില്‍ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി നല്‍കിയ മൊഴി പുറത്ത്. കള്ളക്കടത്തിന് കോണ്‍സുലേറ്റ് ജീവനക്കാര്‍ കോഡ് ഭാഷ ഉപയോഗിച്ചിരുന്നതായി സ്വപ്‌ന പറഞ്ഞിരുന്നുവെന്ന് ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. 'കോണ്‍സുല്‍ ഈസ് ഈറ്റിങ് മാംഗോസ്' എന്നായിരുന്നു കോഡ് ഭാഷയെന്ന് സ്വപ്ന പറഞ്ഞതായി ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണത്തിന് പുറമെ നയതന്ത്ര ബാഗേജിന്റെ മറവില്‍ പല സാധനങ്ങളും കടത്തിക്കൊണ്ടു വന്നിരുന്നു എന്ന് സ്വപ്ന പറഞ്ഞതായാണ് […]

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ സംഭവത്തില്‍ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി നല്‍കിയ മൊഴി പുറത്ത്. കള്ളക്കടത്തിന് കോണ്‍സുലേറ്റ് ജീവനക്കാര്‍ കോഡ് ഭാഷ ഉപയോഗിച്ചിരുന്നതായി സ്വപ്‌ന പറഞ്ഞിരുന്നുവെന്ന് ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്.

'കോണ്‍സുല്‍ ഈസ് ഈറ്റിങ് മാംഗോസ്' എന്നായിരുന്നു കോഡ് ഭാഷയെന്ന് സ്വപ്ന പറഞ്ഞതായി ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണത്തിന് പുറമെ നയതന്ത്ര ബാഗേജിന്റെ മറവില്‍ പല സാധനങ്ങളും കടത്തിക്കൊണ്ടു വന്നിരുന്നു എന്ന് സ്വപ്ന പറഞ്ഞതായാണ് ശിവശങ്കര്‍ വെളിപ്പെടുത്തിയത്.

യു.എ.ഇ കോണ്‍സുലേറ്റുമായുള്ള പോയിന്റ് ഓഫ് കോണ്‍ടാക്ടായി മുഖ്യമന്ത്രി തന്നെ ചുമതലപ്പെടുത്തിയെന്ന് ശിവശങ്കര്‍ മൊഴി നല്‍കി. മുഖ്യമന്ത്രിയോടൊപ്പം സ്വപ്നയെ കണ്ടതായി ഓര്‍ക്കുന്നില്ല. 2016 മുതല്‍ സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും തമ്മിലുള്ള കോണ്‍ടാക്ട് പോയിന്റ് താനാണെന്നും മൊഴി പകര്‍പ്പില്‍ പറയുന്നു.

അവസാനം പിടിക്കപ്പെട്ട കള്ളക്കടത്ത് സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്‌ന തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ സഹായം നല്‍കിയിരുന്നില്ലെന്നും ശിവശങ്കര്‍ ഇ.ഡിക്ക് നല്‍കിയ മൊഴിയിലുണ്ട്. കള്ളക്കടത്ത് സ്വര്‍ണം അടങ്ങിയ ബാഗ് വിട്ടുകിട്ടാന്‍ സ്വപ്നയെ സഹായിച്ചിട്ടില്ല. സ്വപ്നയോടൊപ്പം മുന്ന് തവണ വിദേശയാത്ര നടത്തിയെന്നും യുഎഇ റെഡ്ക്രസന്റുമായി സാമ്പത്തിക സഹായം സംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മൊഴിയിലുണ്ട്.

Sivasankar Says Consulate Staff Used Code Language For Gold Smuggling

Related Articles
Next Story
Share it