അഫ്ഗാന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. അഫ്ഗാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വിഷയത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി യോഗം വിളിച്ചിരുന്നു. ചൈന, അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളടക്കം മൃദുസമീപനം സ്വീകരിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ തീരുമാനം എന്താണെന്ന് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുകയായിരുന്നു. താലിബാനോടുള്ള സമീപനം മറ്റു ജനാധിപത്യരാജ്യങ്ങളുമായി ചേര്‍ന്ന് […]

ന്യൂഡെല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നതതല യോഗം വിളിച്ചു. അഫ്ഗാനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

വിഷയത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി യോഗം വിളിച്ചിരുന്നു. ചൈന, അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളടക്കം മൃദുസമീപനം സ്വീകരിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ തീരുമാനം എന്താണെന്ന് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുകയായിരുന്നു. താലിബാനോടുള്ള സമീപനം മറ്റു ജനാധിപത്യരാജ്യങ്ങളുമായി ചേര്‍ന്ന് തീരുമാനിക്കാനാണ് ഇന്നലെ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ ധാരണയായിരിക്കുന്നത്.

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ നിരവധി പേരെ ഇതിനകം തിരിച്ചെത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവരെ തിരികെ കൊണ്ടുവരുന്നതില്‍ രണ്ടു ദിവസത്തില്‍ വ്യക്തതയുണ്ടാവുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. അതിനിടെ അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ എമര്‍ജന്‍സി ഇ വിസ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

Related Articles
Next Story
Share it