'നമ്മളെ നയിച്ചവര്‍ ജയിക്കണം തുടര്‍ച്ചയോടെ നാട് വീണ്ടും ഉജ്വലിക്കണം'; പ്രതികരണവുമായി ഗായിക സിത്താര കൃഷ്ണകുമാര്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന എല്‍ഡിഎഫിന് വേണ്ടി 'നമ്മളെ നയിച്ചവര്‍ ജയിക്കണം തുടര്‍ച്ചയോടെ നാട് വീണ്ടും ഉജ്വലിക്കണം' എന്ന ഗാനമാലപിച്ച ഗായിക സിത്താര കൃഷ്ണകുമാര്‍ പ്രതികരണവുമായി രംഗത്ത്. പാട്ട് വൈറലായതോടെ സിത്താരയ്‌ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം. പാടാന്‍ തനിക്കവസരം തന്ന ഓരോരുത്തര്‍ക്കും നന്ദി എന്നാണ് സിത്താര സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'മൈത്രിയും, വണ്ടര്‍വാള്‍ മീഡിയയും ഇലക്ഷന്‍ ക്യാമ്പയിന്‍ ഗാനം ഉണ്ടാക്കുന്നതിനായി സമീപിച്ചപ്പോള്‍ സന്തോഷത്തോടെ ആ 'ജോലി' ഏറ്റെടുക്കുകയായിരുന്നു. ഗാനം ഇഷ്ടപെടുന്നു എന്നറിയുന്നത് സന്തോഷം! […]

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന എല്‍ഡിഎഫിന് വേണ്ടി 'നമ്മളെ നയിച്ചവര്‍ ജയിക്കണം തുടര്‍ച്ചയോടെ നാട് വീണ്ടും ഉജ്വലിക്കണം' എന്ന ഗാനമാലപിച്ച ഗായിക സിത്താര കൃഷ്ണകുമാര്‍ പ്രതികരണവുമായി രംഗത്ത്. പാട്ട് വൈറലായതോടെ സിത്താരയ്‌ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം.

പാടാന്‍ തനിക്കവസരം തന്ന ഓരോരുത്തര്‍ക്കും നന്ദി എന്നാണ് സിത്താര സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. 'മൈത്രിയും, വണ്ടര്‍വാള്‍ മീഡിയയും ഇലക്ഷന്‍ ക്യാമ്പയിന്‍ ഗാനം ഉണ്ടാക്കുന്നതിനായി സമീപിച്ചപ്പോള്‍ സന്തോഷത്തോടെ ആ 'ജോലി' ഏറ്റെടുക്കുകയായിരുന്നു. ഗാനം ഇഷ്ടപെടുന്നു എന്നറിയുന്നത് സന്തോഷം! മനോഹരമായ വരികള്‍ എഴുതിയ ശ്രീ ഹരിനാരായണന്‍, പാട്ടിനോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന രീതിയില്‍ അകമ്പടിയായ സാമൂവല്‍ എബി, കൃത്യ സമയത്ത് മിക്‌സ് ആന്‍ഡ് മാസ്റ്റര്‍ ചെയ്ത് തന്ന മിഥുന്‍ ആനന്ദ്, സൗണ്ട് എഞ്ചിനീയഴ്സ് കിരണ്‍ലാല്‍, നിഷാന്ത്, കല തൊഴിലുകൂടിയാക്കിയ ഞങ്ങളുടെ ജോലികളെ മനസ്സിലാക്കി, എനിക്കും എന്റെ കൂടെ പ്രവര്‍ത്തിച്ചവര്‍ക്കും കൃത്യമായി വേതനം തന്ന 'മൈത്രി'! എല്ലാവര്‍ക്കും നന്ദി!. പ്രകൃതി ദുരന്തങ്ങളിലും, മഹാമാരിയിലും പെട്ട് കലാകാരന്മാര്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിച്ച വര്‍ഷങ്ങളാണ് കടന്നുപോയത്! വരും വര്‍ഷങ്ങള്‍ കലാകാരന്മാര്‍ക്ക് അര്‍ഹിക്കുന്ന കരുതലും കാവലും ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയില്‍... സ്‌നേഹം' സിത്താര പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങളില്‍ കേരളത്തിലെ ജനങ്ങളെ നയിച്ചവര്‍ ജയിക്കണം. ഉറപ്പാണ് ഇടതുപക്ഷം, ഉറപ്പാണ് ജനഹിതം, ഉറപ്പാണ് കേരളം. എന്നിങ്ങനെയാണ് പാട്ടിലെ വരികള്‍. യൂട്യൂബിലാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.വമ്പന്‍ വരവേല്‍പ്പാണ് പാട്ടിന് ലഭിച്ചത്. ഇതുവരെയുള്ള ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടുകൊണ്ടുള്ള വരികളാണ് പാട്ടിനായി തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷം എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ജനക്ഷേമ പദ്ധതികളും, പ്രളയം, നിപ, കോവിഡ് പോലുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ നല്‍കിയ കരുതലുമാണ് പാട്ടിലൂടെ പറയുന്നത്. ഹൈടെക് സ്‌കൂളുകളും പുതിയ റോഡുകളും പാലങ്ങളും ആശുപത്രികളും അടക്കം ഇടതു ജനാധിപത്യ മുന്നണി ഉയര്‍ത്തിക്കാട്ടുന്ന വികസന നേട്ടങ്ങളെല്ലാം ഗാനത്തില്‍ കടന്നു വരുന്നുണ്ട്.

Related Articles
Next Story
Share it