അഭയ കേസ്: ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ സ്റ്റെഫിയും ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം: അഭയ വധക്കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ സ്റ്റെഫിയും ഹൈക്കോടതിയെ സമീപിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കീഴ്ക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. വ്യാഴാഴ്ച ഹൈക്കോടതി ഹര്‍ജി പരിഗണിക്കും. കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍ ഇതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ ഹൈക്കോടതി സി.ബി.ഐയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. കേസിന്റെ വിചാരണയടക്കമുള്ള നടപടികള്‍ നീതിപൂര്‍വ്വമായിരുന്നില്ലെന്നാരോപിച്ചാണ് പ്രതികള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് കഴിഞ്ഞ മാസം ഒന്നാം […]

തിരുവനന്തപുരം: അഭയ വധക്കേസില്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ സ്റ്റെഫിയും ഹൈക്കോടതിയെ സമീപിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കീഴ്ക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. വ്യാഴാഴ്ച ഹൈക്കോടതി ഹര്‍ജി പരിഗണിക്കും. കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍ ഇതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയില്‍ ഹൈക്കോടതി സി.ബി.ഐയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

കേസിന്റെ വിചാരണയടക്കമുള്ള നടപടികള്‍ നീതിപൂര്‍വ്വമായിരുന്നില്ലെന്നാരോപിച്ചാണ് പ്രതികള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. 28 വര്‍ഷം നീണ്ട നിയമനടപടികള്‍ക്ക് ശേഷമാണ് കഴിഞ്ഞ മാസം ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനെയും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വിധി.

Related Articles
Next Story
Share it