ശ്രീ റാം വെങ്കട്ടരാമന്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍; പരാതിയുമായി സിറാജ് മാനേജ്‌മെന്റ്; കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി

തിരുവനന്തപുരം: ശ്രീ റാം വെങ്കട്ടരാമന്‍ ഐഎഎസിനെ തെരഞ്ഞെടുപ്പ് സമിതി നിരീക്ഷകനായി നിയമിച്ചതില്‍ എതിര്‍പ്പുമായി സിറാജ് മാനേജ്‌മെന്റ്. സംഭവത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് സിറാജ് മാനേജ്‌മെന്റ് പരാതി നല്‍കി. സിറാജ് തിരുവനന്തപുരം റിപോര്‍ട്ടര്‍ കൂടിയായ മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ബഷീര്‍ വധക്കേസിലെ ഒന്നാം പ്രതിയായ ഉദ്യോഗസ്ഥന്റെ നിയമനം ചട്ടവിരുദ്ധമെന്നാണ് പരാതി. തമിഴ്നാട്ടിലാണ് ശ്രീറാമിനെ തെരഞ്ഞെടുപ്പ് നിരീക്ഷകനാക്കി നിയമിച്ചിരിക്കുന്നത്. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒന്നിനാണ് […]

തിരുവനന്തപുരം: ശ്രീ റാം വെങ്കട്ടരാമന്‍ ഐഎഎസിനെ തെരഞ്ഞെടുപ്പ് സമിതി നിരീക്ഷകനായി നിയമിച്ചതില്‍ എതിര്‍പ്പുമായി സിറാജ് മാനേജ്‌മെന്റ്. സംഭവത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് സിറാജ് മാനേജ്‌മെന്റ് പരാതി നല്‍കി. സിറാജ് തിരുവനന്തപുരം റിപോര്‍ട്ടര്‍ കൂടിയായ മാധ്യമപ്രവര്‍ത്തകന്‍ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

ബഷീര്‍ വധക്കേസിലെ ഒന്നാം പ്രതിയായ ഉദ്യോഗസ്ഥന്റെ നിയമനം ചട്ടവിരുദ്ധമെന്നാണ് പരാതി. തമിഴ്നാട്ടിലാണ് ശ്രീറാമിനെ തെരഞ്ഞെടുപ്പ് നിരീക്ഷകനാക്കി നിയമിച്ചിരിക്കുന്നത്.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒന്നിനാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ച കാറിടിച്ച് ബഷീര്‍ മരിച്ചത്. 2020 ഫെബ്രുവരി മൂന്നിന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. മനഃപൂര്‍വമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കല്‍, മോട്ടോര്‍ വാഹന നിയമ ലംഘനം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. മദ്യപിച്ചാണ് വാഹനമോടിച്ചതെന്നും പ്രതിയെ രക്ഷിക്കാന്‍ പോലീസ് അടക്കം ശ്രമിച്ചിരുന്നുവെന്നും നേരത്തെ ആക്ഷേപമുണ്ടായിരുന്നു.

Related Articles
Next Story
Share it