പുതുച്ചേരിയിലും തമിഴ്‌നാട്ടിലും കേരളത്തിലും തെരഞ്ഞെടുപ്പ് ഒരേ ദിവസം

ന്യൂഡെല്‍ഹി: പുതുച്ചേരിയിലും തമിഴ്‌നാട്ടിലും കേരളത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഒരേ ദിവസം നടക്കും. മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഏപ്രില്‍ ആറിനാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പ്. മെയ് രണ്ടിന് ഫലപ്രഖ്യാപനമുണ്ടാകും. തമിഴ്നാട്ടില്‍ 234 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡിഎംകെ മുന്നണിയും ബിജെപി- എഐഎഡിഎംകെ മുന്നണിയും തമ്മിലാണ് പ്രധാനമായും മാറ്റുരയ്ക്കുക. ജയില്‍വാസം കഴിഞ്ഞെത്തിയ ശശികല ബിജെപി- എഐഎഡിഎംകെ മുന്നണിയുടെ ഭാഗമായിരിക്കുമെന്നാണ് കരുതുന്നത്. പുതുച്ചേരിയില്‍ നാരായണസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭ വിമത പ്രശ്നങ്ങളാല്‍ താഴെ വീണ സാഹചര്യത്തിലാണ് […]

ന്യൂഡെല്‍ഹി: പുതുച്ചേരിയിലും തമിഴ്‌നാട്ടിലും കേരളത്തിലും നിയമസഭാ തെരഞ്ഞെടുപ്പ് ഒരേ ദിവസം നടക്കും. മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ഏപ്രില്‍ ആറിനാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പ്. മെയ് രണ്ടിന് ഫലപ്രഖ്യാപനമുണ്ടാകും.

തമിഴ്നാട്ടില്‍ 234 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡിഎംകെ മുന്നണിയും ബിജെപി- എഐഎഡിഎംകെ മുന്നണിയും തമ്മിലാണ് പ്രധാനമായും മാറ്റുരയ്ക്കുക. ജയില്‍വാസം കഴിഞ്ഞെത്തിയ ശശികല ബിജെപി- എഐഎഡിഎംകെ മുന്നണിയുടെ ഭാഗമായിരിക്കുമെന്നാണ് കരുതുന്നത്.

പുതുച്ചേരിയില്‍ നാരായണസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് മന്ത്രിസഭ വിമത പ്രശ്നങ്ങളാല്‍ താഴെ വീണ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഇവിടെ 30 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ 140 മണ്ഡലങ്ങളിലേക്കും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പും ഇതേ ദിവസം നടക്കും.

Related Articles
Next Story
Share it