എതിര്‍ക്കുന്നയാളെ ബലമായി പീഡിപ്പിക്കാന്‍ സാധിക്കില്ല; വീണ്ടും വിചിത്ര വിധിയുമായി ബോംബെ ഹൈക്കോടതി; ജസ്റ്റീസ് പുഷ്പ ഗനേഡിവാല ഇത്തരത്തില്‍ വിധി പറയുന്നത് തുടര്‍ച്ചയായി മൂന്നാം തവണ

നാഗ്പുര്‍: എതിര്‍ക്കുന്നയാളെ ഒരിക്കലും ബലമായി പീഡിപ്പിക്കാന്‍ സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പൂര്‍ ബഞ്ചിലെ ജസ്റ്റീസ് പുഷ്പ ഗനേഡിവാലയാണ് വിചിത്ര വിധി പുറപ്പെടുവിച്ചത്. ഇത് മൂന്നാം തവണയാണ് ഇവര്‍ ഇത്തരത്തില്‍ വിചിത്ര വിധി പറയുന്നത്. പോക്‌സോ കേസിലാണ് നിരീക്ഷണം. എതിര്‍ക്കുന്ന വ്യക്തിയെ ബലമായി പിടിച്ച് വെച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്ക് തനിയെ സാധിക്കില്ലെന്ന് നാഗ്പൂര്‍ ബഞ്ച് നിരീക്ഷിച്ചു. പീഡനക്കേസില്‍ നിന്ന് പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരുന്നു ഗനേഡിവാല വിവാദ വിധി പുറപ്പെടുപ്പിച്ചത്. 2013ല്‍ 15 വയസ് പ്രായമുള്ള സമയത്ത് മകള്‍ പീഡിപ്പക്കപ്പെട്ടുവെന്ന […]

നാഗ്പുര്‍: എതിര്‍ക്കുന്നയാളെ ഒരിക്കലും ബലമായി പീഡിപ്പിക്കാന്‍ സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്പൂര്‍ ബഞ്ചിലെ ജസ്റ്റീസ് പുഷ്പ ഗനേഡിവാലയാണ് വിചിത്ര വിധി പുറപ്പെടുവിച്ചത്. ഇത് മൂന്നാം തവണയാണ് ഇവര്‍ ഇത്തരത്തില്‍ വിചിത്ര വിധി പറയുന്നത്. പോക്‌സോ കേസിലാണ് നിരീക്ഷണം.

എതിര്‍ക്കുന്ന വ്യക്തിയെ ബലമായി പിടിച്ച് വെച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്ക് തനിയെ സാധിക്കില്ലെന്ന് നാഗ്പൂര്‍ ബഞ്ച് നിരീക്ഷിച്ചു. പീഡനക്കേസില്‍ നിന്ന് പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരുന്നു ഗനേഡിവാല വിവാദ വിധി പുറപ്പെടുപ്പിച്ചത്. 2013ല്‍ 15 വയസ് പ്രായമുള്ള സമയത്ത് മകള്‍ പീഡിപ്പക്കപ്പെട്ടുവെന്ന അമ്മ നല്‍കിയ കേസിലാണ് കോടതിയുടെ വിധി. ഒരാള്‍ തനിയെ ഇരയുടെ വായപൊത്തിപ്പിടിക്കുകയും ബലാത്കാരം ചെയ്യുകയും ചെയ്യുക അസാധ്യമാണെന്നാണ് അവരുടെ കണ്ടെത്തല്‍. കേസിലെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ഇരക്ക് അനുകൂലമല്ലെന്നും പുഷ്പ ഗനേഡിവാല പറയുന്നു.

നേരത്തേ വസ്ത്രത്തിന് മുകളിലൂടെ ഒരു പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ കേസ് പരിധിയില്‍ പെടില്ലെന്ന വിധി വിവാദമായതോടെ സുപ്രീംകോടതി ഈ വിധി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതും പാന്റസിന്റെ സിപ്പ് അഴിക്കുന്നതും ലൈംഗീകാതിക്രമങ്ങളില്‍ പെടില്ലെന്ന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വിധിയും വിവാദമായിട്ടുണ്ട്.

Related Articles
Next Story
Share it