ഏക സിവില്‍കോഡ്: എം.പിമാര്‍ക്ക് കത്ത് നല്‍കി കേരള മുസ്ലിം ജമാഅത്ത്

കാസര്‍കോട്: ഏക സിവില്‍കോഡ് സംബന്ധമായി കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരെയും നേരില്‍ കണ്ട് കേരള മുസ്ലിം ജമാഅത്ത് കത്ത് നല്‍കി.നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുന്നതാവും ഏകീകൃത സിവില്‍ കോഡ് നീക്കമെന്ന് കേരള മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.എല്ലാ പാര്‍ലമെന്റംഗങ്ങളും രാഷ്ട്രീയം മറന്ന് പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തണമെന്ന ആശയം ഉള്‍ക്കൊണ്ടാണ് പാര്‍ലമെന്റ് അംഗങ്ങളെ നേരില്‍ കണ്ടത്.കാസര്‍കോട് പാര്‍ലമെന്റംഗം രാജ്മോഹന്‍ ഉണ്ണിത്താന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ […]

കാസര്‍കോട്: ഏക സിവില്‍കോഡ് സംബന്ധമായി കേരളത്തില്‍ നിന്നുള്ള മുഴുവന്‍ എം.പിമാരെയും നേരില്‍ കണ്ട് കേരള മുസ്ലിം ജമാഅത്ത് കത്ത് നല്‍കി.
നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുന്നതാവും ഏകീകൃത സിവില്‍ കോഡ് നീക്കമെന്ന് കേരള മുസ്ലിം ജമാഅത്ത് അഭിപ്രായപ്പെട്ടു.
എല്ലാ പാര്‍ലമെന്റംഗങ്ങളും രാഷ്ട്രീയം മറന്ന് പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തണമെന്ന ആശയം ഉള്‍ക്കൊണ്ടാണ് പാര്‍ലമെന്റ് അംഗങ്ങളെ നേരില്‍ കണ്ടത്.
കാസര്‍കോട് പാര്‍ലമെന്റംഗം രാജ്മോഹന്‍ ഉണ്ണിത്താന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി എന്നിവര്‍ ചേര്‍ന്നാണ് നിവേദനം കൈമാറിയത്. ജില്ലാ മീഡിയ ചെയര്‍മാന്‍ സി.എല്‍ ഹമീദ്, ഹാജി ഹുസൈന്‍ കടവത്ത്, അഷ്‌റഫ് കരിപ്പൊടി, ഇസ്മായില്‍ സഅദി പാറപ്പള്ളി, താജുദ്ദീന്‍ ഉദുമ സംബന്ധിച്ചു.

Related Articles
Next Story
Share it